Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2012 9:44 AM GMT Updated On
date_range 7 May 2012 9:44 AM GMTഅഴിമതി വിരുദ്ധ ബില്ലിനും എം.പിമാരുടെ പരിരക്ഷ നീക്കിയതിനും പാര്‍ലമെന്റ് സമിതിയുടെ അംഗീകാരം
text_fieldsbookmark_border
കുവൈത്ത് സിറ്റി: അഴിമതി തടയുന്നതിന് പബ്ളിക് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള ബില്ലിനും പാ൪ലമെൻറ് കൈയേറ്റ കേസിൽപ്പെട്ട എം.പിമാരുടെ പരിരക്ഷ നീക്കിയതിനും പാ൪ലമെൻറിൻെറ നിയമ നി൪മാണ സമിതി അംഗീകാരം നൽകി.
ഇന്നലെ ചെയ൪മാൻ ഡോ. മുഹമ്മദ് അൽ ദല്ലാലിൻെറ അധ്യക്ഷതയിൽ ചേ൪ന്ന സമിതി യോഗമാണ് ഇവക്ക് അംഗീകാരം നൽകിയത്. ഇത് കൂടാതെ സ്വത്ത് വെളിപ്പെടുത്തൽ, പൊതു ഫണ്ട് സംരക്ഷണം തുടങ്ങിയ ബില്ലുകൾക്കും സമിതി അംഗീകാരം നൽകിയതായി ദല്ലാൽ അറിയിച്ചു. ഇനി ഇവ വീണ്ടും പാ൪ലമെൻറിൻെറ പരിഗണനക്കെത്തും. പാ൪ലമെൻറ് അംഗീകാരം നൽകിയാൽ അമീറിൻെറ അനുമതിയോടെ നിയമമായി നടപ്പിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story