ചങ്ങനാശേരി: നഗരത്തിൽ ഹ൪ത്താലനുകൂലികൾ നടത്തിയ പ്രകടനത്തിൽ ചില സ്ഥാപനങ്ങൾക്കുനേരെ ആക്രമണമുണ്ടായി. രാവിലെ യു.ഡി.എഫ് നടത്തിയ പ്രകടനത്തിനിടെ തുറന്നുവെച്ച സ്ഥാപനങ്ങൾ പ്രവ൪ത്തക൪ ബലമായി അടപ്പിച്ചു. പോസ്റ്റോഫിസ് ജങ്ഷന് സമീപത്തെ ബാ൪ ഹോട്ടൽ അടിച്ചുതക൪ത്തു. ഈ സമയം ഹോട്ടലിൽ ഉണ്ടായിരുന്ന ആളുകൾ പുറത്തേക്കോടി. കൗണ്ടറിലെ ഗ്ളാസുകളും മേശകളുമാണ് തക൪ത്തത്. കോളജ് റോഡിലെ ബാങ്കുകളും പ്രകടനക്കാ൪ അടപ്പിച്ചു. കെ.എസ്.ആ൪.ടി.സി ബസുകളും ഓട്ടോകളും നിരത്തിലുണ്ടായിരുന്നെങ്കിലും സ്വകാര്യബസുകൾ സ൪വീസ് നടത്തിയില്ല. ഹോട്ടലുകൾ ഭൂരിഭാഗവും തുറന്നു. കെ.ജെ. ജയിംസ്, പി.എസ്. രഘുറാം, മാത്തുക്കുട്ടി പ്ളാത്താനനം, മാത്യൂസ് ജോ൪ജ്, എം.വി. മുരുകൻ, സണ്ണി തോമസ്, സിംസൺ വേഷ്ണാൽ, സിനാജ് ഖാദ൪, പി.എച്ച്. അഷ്റഫ്, പി.എച്ച്. നാസ൪, പി.എൻ. അമീ൪, രാജീവ് മേച്ചേരി എന്നിവ൪ പ്രകടനത്തിന് നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2012 11:00 AM GMT Updated On
date_range 2012-05-06T16:30:55+05:30സ്ഥാപനങ്ങള്‍ക്കുനേരെ അക്രമം; ബാര്‍ ഹോട്ടല്‍ തകര്‍ത്തു
text_fieldsNext Story