കൊല്ലം: സി.പി.എം വിമത നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹ൪ത്താൽ ജില്ലയിൽ ഭാഗികം. ഹ൪ത്താലിനോടനുബന്ധിച്ച് പലയിടങ്ങളിലും സംഘ൪ഷം. സമരാനുകൂലികൾ നി൪ബന്ധിച്ച് കടയടപ്പിക്കാൻ ശ്രമിച്ചതിനെ തുട൪ന്ന് ജില്ലയുടെ പലഭാഗങ്ങളിലും വാക്കേറ്റവും ബഹളവുമുണ്ടായി. കുണ്ടറയിൽ മൂന്നിടങ്ങളിലാണ് പ്രശ്നമുണ്ടായത്. രാവിലെ 10.30 ഓടെ ശ്രീശിവൻമുക്കിലും, സ്റ്റാ൪ച്ച് മുക്കിലും, ചന്ദനത്തോപ്പിലും സമരാനുകൂലികൾ വാഹനങ്ങൾ തടയുകയും കടകൾ ബലമായി അടപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ രംഗം ശാന്തമാക്കാൻ കുണ്ടറ സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസെത്തിയതോടെയാണ് സ്ഥിതിഗതികൾ സംഘ൪ഷത്തിലേക്ക് നീങ്ങിയത്. പെരുമ്പുഴയിൽ ബലമായി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് യുവാക്കളെ സി.പി.എം പ്രവ൪ത്തക൪ കൈകാര്യം ചെയ്ത് ഓടിച്ചു. ചന്ദനത്തോപ്പിൽ പൊലീസുമായി നടന്ന ബലപ്രയോഗത്തിൽ പരിക്ക് പറ്റിയെന്നാരോപിച്ച് രണ്ട് കോൺഗ്രസ് പ്രവ൪ത്തക൪ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുണ്ടറയിൽ സ്വകാര്യ ബസുകളും കെ.എസ്.ആ൪.ടി.സി ബസുകളും സ൪വീസ് നടത്തിയില്ല. കടകൾ അടഞ്ഞ് കിടന്നു.
കൊല്ലം നഗരത്തിലെ ചില ബാറുകൾ സമരാനുകൂലികൾ അടപ്പിക്കാനെത്തിയതാണ് വാക്കേറ്റത്തിലും ബഹളത്തിലുമെത്തിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പരാതിയൊന്നുമില്ല. സ്വകാര്യബസുകൾ ഓടിയില്ല. പെട്ടെന്നാണ് ഹ൪ത്താൽ പ്രഖ്യാപിച്ചതെങ്കിലും കടകളെല്ലാം അടഞ്ഞു കിടന്നു. കെ.എസ്.ആ൪.ടി.സി ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും സ൪വീസ് നടത്തുന്നുണ്ടായിരുന്നു. നഗരം പൊതുവെ വിജനമായിരുന്നു. ആദ്യം ചില സ്വകാര്യബസുകൾ സ൪വീസ് നടത്തിയെങ്കിലും പിന്നീട് അവയും നി൪ത്തിയിട്ടു. ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളെയെല്ലാം ഹ൪ത്താൽ ബാധിച്ചു. ഇവിടങ്ങളിലെല്ലാം വളരെ കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഹ൪ത്താൽ വിവരമറിയാതെ എത്തിയവരൊക്കെ ഏറെ വലഞ്ഞു. ഓട്ടോകൾ സ൪വീസ് നടത്തിയെങ്കിലും പൊതുവെ കുറവായിരുന്നു. ട്രെയിൻ യാത്ര കഴിഞ്ഞ് കൊല്ലത്തെത്തിയവരാണ് ഏറെബുദ്ധിമുട്ടിയത്. രാവിലെ നല്ല തിരക്കായിരുന്നെങ്കിലും പത്തോടെ കെ.എസ്.ആ൪.ടി.സി സ്റ്റാൻഡും ഒഴിഞ്ഞ അവസ്ഥയിലായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2012 10:50 AM GMT Updated On
date_range 2012-05-06T16:20:31+05:30ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം, പലയിടങ്ങളിലും സംഘര്‍ഷം
text_fieldsNext Story