ബൈക്ക് മോഷ്ടാവ് പിടിയില്‍
text_fieldsഇരിങ്ങാലക്കുട: മോഷ്ടിച്ച ബൈക്കും മൊബൈൽ ഫോണും സഹിതം ബൈക്ക് മോഷ്ടാവിനെ ഇരിങ്ങാലക്കുട പ്രിൻസിപ്പൽ എസ്.ഐ അനിൽകുമാറും സംഘവും പിടികൂടി. മതിലകം പനങ്ങാട് സ്വദേശി ഇഴുവപറമ്പിൽ അരുണിനെയാണ് (25) പൊലീസ് പിടികൂടിയത്. ശനിയാഴ്ച പുല൪ച്ചെ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് നി൪ത്താതെ പോയ ബൈക്കിനെ ഇരിങ്ങാലക്കുട സഹകരണാശുപത്രിക്ക് സമീപം വെച്ചാണ് പിടികൂടിയത്. അരുണിനെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബിജു ഭാസ്കറിൻെറയും സ൪ക്കിൾ ഇൻസ്പെക്ട൪ ടി.എസ്. സിനോജിൻെറയും നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക ക്രൈം സ്ക്വാഡിലെ സീനിയ൪ പൊലീസുകാരായ തോമസ്, സരസപ്പൻ, ജിനേഷ്, സന്തോഷ്, ഫിജോ, ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.