രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം
text_fieldsമൊഹാലി: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ് ഇലവനെതിരെ രാജസ്ഥാൻ റോയൽസിന് 43 റൺസിൻെറ തക൪പ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സന്ദ൪ശക൪ 20 ഓവറിൽ ആറു വിക്കറ്റിന് 177 റൺസെടുത്തു. എന്നാൽ, പഞ്ചാബിൻെറ മറുപടി 20 ഓവറിൽ എട്ടിന് 134ൽ ഒതുങ്ങി. ആതിഥേയ നിരയിൽ ഷോൺ മാ൪ഷ് (34), അസ്ഹ൪ മഹ്മൂദ് (24), ഗു൪കീരത് സിങ് (23) എന്നിവ൪ മാത്രമാണ് പൊരുതിയത്. റോയൽസിന് വേണ്ടി ഷെയ്ൻ വാട്സൺ, ഷോൺ ടൈറ്റ്, ജൊഹാൻ ബോത എന്നിവ൪ രണ്ടു വീതം വിക്കറ്റെടുത്തു.
39 പന്തിൽ 46 റൺസടിച്ച ക്യാപ്റ്റൻ രാഹുൽ ദ്രാവിഡാണ് ടോപ് സ്കോറ൪. ഷെയ്ൻ വാട്സൺ 17 പന്തിൽ നിന്നും ബ്രാഡ് ഹോഡ്ജ് 23 പന്തിൽ നിന്നും 36 റൺസ് നേടി. 27 പന്തിൽ 34 റൺസെടുത്ത അശോക് മനേരിയയും നി൪ണായക സംഭാവന നൽകി. നാല് വിക്കറ്റെടുത്ത റ്യാൻ ഹാരിസ് പഞ്ചാബ് ബൗള൪മാരിൽ മിന്നിയപ്പോൾ പീയുഷ് ചൗള രണ്ടുപേരെ വീഴ്ത്തി.
രണ്ടാം ഓവറിൽ അജിൻക്യ രഹാനെയെ (അഞ്ച്) വിക്കറ്റ് കീപ്പ൪ നിതിൻ സൈനിയുടെ ഗ്ളൗസിലെത്തിച്ച് ഹാരിസ് രാജസ്ഥാന് ആദ്യത്തെ ആഘാതമേൽപിച്ചു. എന്നാൽ, മൂന്നാമനായെത്തിയ വാട്സൺ, ദ്രാവിഡിനൊപ്പംചേ൪ന്ന് പഞ്ചാബ് ബൗള൪മാരെ അടിച്ചുപറത്തി. ഹാരിസ് എറിഞ്ഞ നാലാം ഓവറിൽ ഹാട്രിക് ബൗണ്ടറി നേടിയ ക്യാപ്റ്റൻ, തുട൪ന്ന് പ്രവീൺ കുമാറിനെയും തുട൪ച്ചയായി അതി൪ത്തി കടത്തി കാണികളെ ഹരം കൊള്ളിച്ചു.
ആറാം ഓവറുമായെത്തിയ പ൪വീന്ദ൪ അവാന, വാട്സണിൻെറ ബാറ്റിൻെറ ചൂട് ശരിക്കുമറിഞ്ഞു. ഈ കൂട്ടുകെട്ട് തക൪പ്പനടികളുമായി മുന്നേറവെയാണ് പീയുഷ് ചൗളയുടെ വരവ്. വാട്സൺ (36) ഹാരിസിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ രാജസ്ഥാൻ രണ്ടിന് 76. ദ്രാവിഡിന് കൂട്ടിനെത്തിയ മനേരിയ പീയുഷിനെ 12ാം ഓവറിൽ തുട൪ച്ചയായി സിക്സറടിച്ച് സ്കോ൪ 100 കടത്തി. എന്നാൽ, ഹാരിസിൻെറ രണ്ടാംവരവും രാജസ്ഥാന് തിരിച്ചടിയായി. അ൪ധ സെഞ്ച്വറിയിലേക്ക് കുതിച്ച ദ്രാവിഡ് (46) അവാനയുടെ കൈകളിൽ ഭദ്രം. മനേരിയയെ (34) പീയുഷ് പറഞ്ഞുവിടുമ്പോൾ സ്കോ൪ 16 ഓവറിൽ നാലിന് 133.
ഹോഡ്ജും ജൊഹാൻ ബോതയും ചേ൪ന്ന സഖ്യമാണ് സ്കോ൪ 150ന് മുകളിലേക്ക് കൊണ്ടുപോയത്. അവസാന ഓവറിൽ ഹാരിസിനെതെിരെ സിക്സും ബൗണ്ടറിയും നേടിയ ഹോഡ്ജിനെ (36) അടുത്തപന്തിൽ ഷോൺ മാ൪ഷ് പിടികൂടി. ആറാംപന്തിൽ സ്റ്റുവ൪ട്ട് ബിന്നിയെയും (പൂജ്യം) മാ൪ഷ് ക്യാച്ചെടുത്തതോടെ ഹാരിസിൻെറ ഇരകളുടെ എണ്ണം നാലായി. എട്ട് പന്തിൽ 14 റൺസുമായി ബോത പുറത്താവാതെനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
