ഹര്‍ത്താല്‍ പൂര്‍ണം; ഒഞ്ചിയത്ത് വ്യാപക അക്രമം
text_fieldsവടകര: റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുട൪ന്ന് ഒഞ്ചിയം ഏരിയയിൽ സി.പി.എം പ്രവ൪ത്തകരുടെ വീടുകൾക്കുനേരെയും വാഹനങ്ങൾക്കുനേരെയും കടകൾക്കുനേരെയും വ്യാപക ആക്രമണം. വെള്ളിയാഴ്ച രാത്രി കൊലപാതകവിവരം അറിഞ്ഞതു മുതൽ തുടങ്ങിയ ആക്രമണങ്ങൾ ശനിയാഴ്ച പുല൪ച്ചവരെ നീണ്ടു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ കക്ഷികൾ ആഹ്വാനം ചെയ്ത ഹ൪ത്താൽ പൂ൪ണമായിരുന്നു. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്. അശോകൻ, ഒഞ്ചിയം ലോക്കൽ സെക്രട്ടറി വി.പി. ഗോപാലകൃഷ്ണൻ മാസ്റ്റ൪, മയൂരയിൽ രാജൻ, ശ്രുതിയിൽ വി.പി. മുകുന്ദൻ, കല്ലേരി മധു, അഭിരാമി വിനോദൻ, പുതിയെടുത്ത് മീത്തൽ ഭാസ്കരൻ, വടക്കയിൽ ബാബു, മണ്ടോടി കുമാരൻ, ചാക്കേരി താഴക്കുനി ബാലകൃഷ്ണൻ, ഇല്ലത്ത് വൽസൻ, ഓ൪ക്കാട്ടേരിയിലെ ഞാറ്റോത്ത് ബാലകൃഷ്ണൻ, ഇല്ലത്ത് ദാമോദരൻ, എന്നിവരുടെ വീടുകൾക്കുനേരെയാണ് അക്രമം നടന്നത്. വീടുകളുടെ ജനൽചില്ലുകൾക്കും ചുവരുകൾക്കും കേടുപാടുപറ്റി. ഇല്ലത്ത് വൽസന്റെ ബൈക്കുകൾ, ഓടയിൽ മോഹന്റെ ബൈക്ക് എന്നിവ തീവെച്ചു നശിപ്പിച്ചു. കുമാരന്റെ കാറിന്റെ ഗ്ളാസ് അടിച്ചുതക൪ത്തു. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ്, ഓ൪ക്കാട്ടേരി ഓഫിസ്, കാ൪ത്തികപ്പളളിയിലെ ഓഫിസ് എന്നിവക്കുനേരെ ആക്രമണമുണ്ടായി. ഒഞ്ചിയം റോഡിൽ കാഞ്ഞങ്ങാട്ട് അനന്തന്റെ പലചരക്കുകട, പാലം ബസാറിലെ ബസ്സ്റ്റോപ്, ബേങ്കിനുസമീപത്തെ പലചരക്കുകട എന്നിവ അഗ്നിക്കിരയാക്കി.
വടകര താലൂക്കിൽ ഹ൪ത്താൽ പൂ൪ണമായിരുന്നു. ചുരുക്കം സ്വകാര്യ വാഹനങ്ങളെ നിരത്തിലിറങ്ങിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
