യു.എസില്‍ അഭയം തേടാന്‍ താല്‍പര്യമെന്ന് ചൈനീസ് വിമതന്‍
text_fieldsബെയ്ജിങ്: അമേരിക്കയിൽ അഭയംതേടാൻ താൽപര്യമുണ്ടെന്ന് ചൈനയിലെ പ്രമുഖ മനുഷ്യാവകാശ പ്രവ൪ത്തകൻ ചെൻ ഗുവാങ് ചെങ് വെളിപ്പെടുത്തി. ഒരു വാ൪ത്താ ഏജൻസിക്കു നൽകിയ ഫോൺ അഭിമുഖത്തിലാണ് ചെൻ ചൈനയേക്കാൾ ഭേദം അമേരിക്കയാണെന്ന് അഭിപ്രായപ്പെട്ടത്. തനിക്കും കുടുംബ ത്തിനും ചൈനയിൽ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും അവിടെ തന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടില്ലെന്നും ചെൻ തുറന്നടിച്ചു. ചൈനയിൽ നിന്നു രക്ഷപെടാൻ യു.എസ് എംബസി അധികൃത൪ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെൻ പറഞ്ഞു.
സ൪ക്കാറിന്റെ നയങ്ങൾക്കെതിരെ പ്രചാരണം നടത്തിയ ഇദ്ദേഹം ഒന്നരവ൪ഷമായി വീട്ടുതടങ്കലിലായിരുന്നു. ഇവിടെനിന്ന് രക്ഷപ്പെട്ട് ബെയ്ജിങ്ങിലെ യു.എസ് എംബസിയിൽ അഭയം തേടിയ ചെൻ കഴിഞ്ഞ ദിവസം എംബസി വിട്ടതായി റിപ്പോ൪ട്ടുണ്ടായിരുന്നു.
അതേസമയം, ചെനിന് സുരക്ഷാ ഭീഷണിയുള്ളതായി അറിവില്ലെന്നും യു.എസിൽ അഭയം തേടുന്നതിനെ കുറിച്ച് അദേഹം പറഞ്ഞിട്ടില്ലെന്നും യു.എസ് അധികൃത൪ വ്യക്തമാക്കി.
അമേരിക്കയുടേത് അസാധാരണമായ നടപടിയാണെന്നും ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചൈനീസ് അധികൃത൪ പ്രതികരിച്ചു. വഴിവിട്ട രീതിയിലൂടെ ചെനിനെ സഹായിച്ച അമേരിക്കൻ നടപടിയിൽ ചൈനീസ് വിദേശകാര്യ വക്താവ് ലിയൂ വീമിൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
'കുടുംബ്ധിന് ഒരു കുട്ടി' എന്ന സ൪ക്കാ൪ നയത്തിനും നി൪ബന്ധ ഗ൪ഭച്ഛിദ്രത്തിനുമെതിരെയുള്ള പ്രചാരണത്തിലൂടെ ലോകശ്രദ്ധനേടിയ ചെൻ 2010 മുതൽ ഷാങ്ഡോങ്ങ് പ്രവിശ്യയിലെ വീട്ടിൽ തടങ്കലിലായിരുന്നു. അമേരിക്കയും ചൈനയുമായി നടക്കാനിരിക്കുന്ന ച൪ച്ചകൾക്കുമേൽ പുതിയ സംഭവവികാസങ്ങൾ കരിനിഴൽവീഴ്ത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
