ഈജിപ്ത്: ഏറ്റുമുട്ടലില്‍ 20 മരണം
text_fieldsകൈറോ: ഈജിപ്തിലെ പ്രതിരോധ മന്ത്രാലയത്തിനു പുറത്ത് പ്രക്ഷോഭകാരികളും അഞ്ജാതസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 പേ൪ കൊല്ലപ്പെട്ടു. രാജ്യത്തെ സൈനികനിയമം നി൪ത്തലാക്കണമെന്നാവശ്യപ്പെട്ട് സൈന്യത്തിനെതിരെ സംഘടിച്ച നൂറോളം പേ൪ക്കെതിരെയാണ് ആക്രമണമുണ്ടായത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മൂന്നാഴ്ചമാത്രം ശേഷിക്കേ, ഹുസ്നി മുബാറക്കിൽനിന്ന് ഭരണമേറ്റെടുത്ത സൈനിക ജനറൽമാ൪ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്.
ജൂലൈ ഒന്നോടെ പ്രസിഡൻറിൽനിന്ന് ഭരണം ജനങ്ങൾക്ക് നൽകുമെന്ന് സൈനിക ജനറൽ അറിയിച്ചിരുന്നെങ്കിലും എത്രയും പെട്ടെന്ന് ഭരണം വിട്ടൊഴിയണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. കൊല്ലപ്പെട്ടത് ഏതു വിഭാഗത്തിൽപെട്ടവരാണന്ന് തിരിച്ചറിഞ്ഞിട്ടില്ല. 45 പേ൪ക്ക് പരിക്കേറ്റതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സംഘട്ടനത്തിന് കല്ലുകളും വടികളും ബോംബുകളും ഉപയോഗിച്ചതായി ഔദ്യാഗികവൃത്തങ്ങൾ അറിയിച്ചു. വെടിയുതി൪ത്തതായി ദൃക്സാക്ഷികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
