ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം
text_fieldsകട്ടപ്പന: പട്ടാപ്പകൽ ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ചപ്പാത്ത് ഓട്ടോ സ്റ്റാൻഡിൽ സ൪വീസ് നടത്തുന്ന ആക്കത്തെക്കേതിൽ റോയിയെയാണ് (33) കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ വണ്ടി ഓട്ടം വിളിച്ച് വിജന സ്ഥലത്തുവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
മറ്റൊരു ഓട്ടത്തിലായിരുന്ന റോയിയെ ഫോണിൽ വിളിച്ച് ചപ്പാത്തിൽ എത്തിച്ച ശേഷം ഇവിടെനിന്ന് അഞ്ച് കി.മീ. ദൂരെ ചെങ്കരയിലേക്ക് യാത്ര പോകണമെന്ന് അജ്ഞാതനായ ഒരാൾ ആവശ്യപ്പെടുകയായിരുന്നു.
ചെങ്കരക്ക് സമീപം സ്വാമിക്കല്ല് എന്ന സ്ഥലത്ത് ഓട്ടോ എത്തിയപ്പോൾ ഒരു ചുവപ്പ് കാ൪ കുറുകെ വന്ന് ഓട്ടോയിൽ ഇടിച്ചു.ഈ സമയം ഓട്ടോയുടെ പിന്നിലിരുന്ന യാത്രക്കാരൻ റോയിയുടെ കഴുത്തിൽ തോ൪ത്ത് ഉപയോഗിച്ച് മുറുക്കി.
ഓട്ടോയിൽ നിന്ന് ഇറങ്ങിയോടിയ റോയിയെ ഓട്ടോയിൽ വന്ന യാത്രക്കാരനും കാറിൽ വന്ന മറ്റ് മൂന്നുപേരും ചേ൪ന്ന് കല്ലുകൊണ്ട് എറിഞ്ഞുവീഴ്ത്താൻ ശ്രമിച്ചെങ്കിലും റോയി രക്ഷപ്പെട്ടു. തുട൪ന്ന് ഓട്ടോക്കാരും നാട്ടുകാരും ചേ൪ന്ന് തിരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
തന്നെ അപായപ്പെടുത്താൻ കൂട്ടുനിന്ന ഓട്ടോയിലെ യാത്രക്കാരൻ രണ്ടുദിവസം മുമ്പ് ഓട്ടം വിളിക്കാൻ എത്തിയിരുന്നെന്നും എന്നാൽ, അന്ന് തിരക്കായതിനാൽ പോയില്ലെന്നും ഉപ്പുതറ സ൪ക്കാ൪ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റോയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.