കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ ഇരുപതേക്കറിൽ മഴ പെയ്താലുണ്ടാകുന്ന വെള്ളക്കെട്ട് വാഹനങ്ങൾക്കും യാത്രിക൪ക്കും അപകട ഭീഷണി ഉയ൪ത്തുന്നു.
ഇരുപതേക്ക൪ അസീസി ആശ്രമത്തിന് സമീപം കട്ടപ്പനയാറിന് കുറുകെ നി൪മിച്ച പാലത്തിലാണ് മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഒന്നരയടി ഉയരത്തിൽ നിറയുന്ന വെള്ളക്കെട്ടിൽ ചളി നിറയുന്നതോടെ യാത്ര ദുഷ്കരമായിരിക്കുകയാണ്. പാലത്തിൻെറ ഇരുവശത്തും ബി.എസ്.എൻ.എല്ലിൻെറയും സ്വകാര്യ ടെലിഫോൺ കമ്പനികളുടെയും കേബ്ൾ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് മൂലം വെള്ളം ഒഴുകിപ്പോകാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. വീതി കുറഞ്ഞ പാലത്തിൽ വെള്ളം നിറയുന്നതോടെ വാഹനങ്ങളും കാൽനടക്കാരും കടന്നുപോകാൻ വിഷമിക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2012 12:06 PM GMT Updated On
date_range 2012-04-30T17:36:55+05:30ഇരുപതേക്കറിലെ വെള്ളക്കെട്ട് അപകട ഭീഷണി
text_fieldsNext Story