വലിയതുറ: കാ൪ഗോ കടത്തൽ സംഭവത്തിന് പിന്നിൽ കച്ചവടമാഫിയാ സംഘങ്ങളെന്ന് സൂചന. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനകൾ നടത്താതെ കാ൪ഗോ ലഗേജുകൾ റോഡിന് പുറത്തേക്കെത്തിച്ച സംഭവത്തിലെ പ്രതികളെ പിടികൂടിയെങ്കിലും പിന്നിലുള്ളവരെക്കുറിച്ച് അന്വേഷിക്കാതെ കേസ് അവസാനിപ്പിച്ച മട്ടിലാണ്. മുമ്പും ലഗേജുകൾ എയ൪പോ൪ട്ട് മതിൽ കടന്ന്റോഡിൽ എത്താറുണ്ടായിരുന്നു. നിരവധി ലഗേജുകൾ കാ൪ഗോ കോംപ്ളക്സിൽ എത്താതെ നഷ്ടപ്പെട്ടിട്ടും ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല. അതിനാൽ ഇത് വിരൽചൂണ്ടുന്നത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് വൻ കച്ചവടമാഫിയ പ്രവ൪ത്തിക്കുന്നതായാണ്. വിദേശജോലി അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരുടെയും ലീവിന് വന്ന് തിരികെ പോകാത്തവരുടെയും പാസ്പോ൪ട്ടുകൾ 5000 മുതൽ 10000 രൂപവരെ വിലകൊടുത്ത് വാങ്ങുന്നു. ശേഷം വിദേശത്തെത്തിച്ച് ഈ പാസ്പോ൪ട്ടിൽ വിവിധ എയ൪ലൈനുകളിലായി കാ൪ഗോ സാധനങ്ങൾ ബുക്കുചെയ്ത് നാട്ടിലേക്കയക്കുകയാണത്രെ. നാട്ടിലേക്ക് വരുന്ന ലഗേജുകളുടെ കാ൪ഗോ നമ്പ൪, വിമാനസമയം, പാസ്പോ൪ട്ടിലെ പേര് തുടങ്ങിയ വിവരങ്ങൾ നാട്ടിലെ ഇടനിലക്കാ൪ വഴി കാ൪ഗോ ജോലികളിൽ ഏ൪പ്പെടുന്ന ജീവനക്കാ൪ക്ക് നൽകും. ഇവരാണ് ഈ നമ്പ൪ ലഗേജുകൾ തെരഞ്ഞുപിടിച്ച് പുറത്തെത്തിക്കുന്നത്.
കാ൪ഗോ കോംപ്ളക്സിൽ എത്തിയാൽ കസ്റ്റംസ് ഡ്യൂട്ടി അടച്ചേ പുറത്തിറക്കാൻ കഴിയൂ. ഇത് മുതലാക്കിയാണ് കാ൪ഗോ കോംപ്ളക്സിൽ എത്തുംമുമ്പ് പെരീമീറ്റ൪ റോഡിൽ നിന്ന് വിമാനത്താവള മതിലുവഴി ലഗേജുകൾ പുറത്തേക്കെറിയുന്നത്. എറിയുന്ന സമയം ലഗേജുകൾ എടുക്കാൻ പുറത്തെ റോഡിൽ ആൾക്കാരെ നി൪ത്തിയിട്ടുണ്ടാകും.
പുറത്തേക്ക് ലഭിക്കുന്ന ലഗേജുകൾ വിൽക്കുന്ന സംഘങ്ങൾ തന്നെ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി പ്രവ൪ത്തിക്കുന്നുണ്ടത്രെ. ഇതുമൂലം കസ്റ്റംസിന് ലക്ഷങ്ങളുടെ ഡ്യൂട്ടിയാണ് നഷ്ടപ്പെടുന്നത്. എയ൪പോ൪ട്ടിൽ നടന്ന സംഭവമായതിനാൽ ലോക്കൽ പൊലീസിന് അന്വേഷിക്കുന്നതിന് പരിമിതികളുണ്ട്.
തിരുവനന്തപുരം കാ൪ഗോ കോംപ്ളക്സിൽ കസ്റ്റംസ് ഡ്യൂട്ടി തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണത്തെ തുട൪ന്ന് കൊച്ചി സോണൽ ഓഫിസിൽ നിന്ന് സി.ബി.ഐ സംഘം എത്തി നടത്തിയ റെയ്ഡിൽ ഡ്യൂട്ടി അടിക്കാതെ പുറത്തേക്ക് ഇറക്കാനുള്ള ലഗേജുകളും ഇടനിലക്കാരനായ ഒരാളെയും പിടികൂടിയിരുന്നു. ഇതിനുശേഷമാണ് കച്ചവട മാഫിയ തട്ടിപ്പിന് പുതിയ മാ൪ഗങ്ങൾ കണ്ടെത്തിയത്.
സ്വദേശത്തുനിന്നും വിദേശത്തുനിന്നും അയക്കുന്ന ലഗേജുകൾ വിമാനത്തിൽ നിന്ന് കാ൪ഗോ കോംപ്ളക്സിൽ എത്തിക്കേണ്ട ചുമതല എയ൪ലൈൻ ഏജൻസികൾക്കാണ്. ഇവ൪ ഇത് സബ് ഏജൻസികൾക്ക് കരാ൪ നൽകും. കഴിഞ്ഞദിവസം പുറത്തേക്ക് കടത്തിയ ലഗേജുകൾ വന്ന എമിറേറ്റ്സ് വിമാനങ്ങളുടെ കാ൪ഗോ കൈകാര്യം ചെയ്യാനുള്ള ചുമതല ഗ്ളോബൽ എന്ന ഏജൻസിക്കാണ്്. വിമാനത്തിൽ നിന്ന് ചരക്കുകൾ ഇറക്കി പരിശോധന പൂ൪ത്തിയാക്കി കാ൪ഗോ കോംപ്ളക്സിലേക്കെത്തുമ്പോൾ മതിയായ സുരക്ഷയുണ്ടാകണമെന്നാണ് നിയമം. എയ൪ ഇന്ത്യയുടെ സുരക്ഷാ ഏജൻസി തന്നെയാണ് എമിറേറ്റ്സ് വിമാന കമ്പനിക്ക് വേണ്ടിയും പ്രവ൪ത്തിക്കുന്നത്. കഴിഞ്ഞദിവസം ലഗേജുകൾ പുറത്തേക്ക് എത്തിയപ്പോൾ സുരക്ഷാ ചുമതലയുള്ള എയ൪ ഇന്ത്യയുടെ ഉദ്യോഗസ്ഥ൪ ഉണ്ടായിരുന്നില്ല. ചരക്ക് നീക്കത്തിന് മേൽനോട്ടം വഹിക്കേണ്ട ഇവരുടെ വീഴ്ചയെക്കുറിച്ച് ഇതുവരെയും അന്വേഷണം നടന്നില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2012 11:46 AM GMT Updated On
date_range 2012-04-30T17:16:28+05:30കാര്‍ഗോ കടത്തലിന് പിന്നില്‍ കച്ചവടമാഫിയ
text_fieldsNext Story