കോള്‍നിലങ്ങളില്‍ കര്‍ഷകന്‍െറ കണ്ണീര്‍
text_fieldsചങ്ങരംകുളം: നാലു ദിവസമായി പെയ്ത ശക്തമായ മഴയിൽ പ്രദേശത്തെ കോൾപടവുകളിലെ കൃഷിയിടങ്ങളിൽ വെള്ളം നിറഞ്ഞത് ക൪ഷകരെ ദുരിതത്തിലാക്കി. മിക്ക കോൾപടവുകളിലും നെല്ല് കൊയ്തെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. കോ ൾപടവുകളിൽ വെള്ളം പമ്പിങ് ആരംഭിച്ചെങ്കിലും വീണ്ടും പെയ്ത മഴയിൽ ഇരട്ടിച്ചു. ഇതോടെ പമ്പ് ചെയ്ത് ഒഴിവാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കോലത്തുപാടം, ആലാപുറം, കോതോട്, തിരുത്തുമ്മൽ കോൾപടവ്, നുണക്കടവ്, പരൂ൪ കെട്ട്, നരണിപ്പുഴ, പട്ടിശ്ശേരി എന്നീ കോൾപടവുകളിലായി രണ്ടാ യിര ത്തിൽപരം ഏക്ക൪ കൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. പ്രദേശത്ത് ഏറെ കൊയ്ത്തു മെതി യന്ത്രങ്ങൾ എ ത്തി ച്ചിട്ടുണ്ടെങ്കിലും വെള്ളം കൂടിയതിനാൽ ഇറക്കാൻ കഴിയുന്നില്ല. പല ഭാഗങ്ങളിലും യന്ത്രങ്ങൾ ചളിയിൽ താഴുകയായിരുന്നു. നന്നംമുക്ക് കൈതക്കോൾ കോൾപടവിൽ രണ്ട് കൊയ്ത്തുമെതി യന്ത്രം താഴ്ന്നു. ഒരു യന്ത്രം ഉയ൪ത്താനുള്ള ശ്രമത്തിലാണ് രണ്ടാമത്തെ യന്ത്രവും താഴ്ന്നത്. ഇനിയും ഈ നില തുട൪ന്നാൽ നെല്ല് മുളക്കുമെന്ന് ക൪ഷക൪ പറഞ്ഞു.
പെരുമ്പടപ്പ്: വേനൽമഴ ചതിച്ചതോടെ ക൪ഷക൪ ആശങ്കയിൽ.സന്ദ൪ഭം മുതലെടുത്ത് സ്വകാര്യ ലോബികൾ ക൪ഷകരെ പകൽ കൊള്ള നടത്തുന്നതായും പരാതി ഉയ൪ന്നു. ഉപ്പുങ്ങൾ കോൾപടവിൽ മഴയിൽ നശിച്ച 50 ഏക്കറിലെ നെല്ല് വിൽക്കാനാവാത്ത അവസ്ഥയിലാണ് ക൪ഷക൪. നെല്ല് കരയിലെത്തിക്കാനുള്ള മെതിയന്ത്രം, ട്രാക്ട൪ എന്നിവയുടെ വാടക വ൪ധിപ്പിച്ചത് ക൪ഷക൪ക്ക് ഇരുട്ടടിയായി.
നൂണക്കടവ് കോൾപടവിൽനിന്ന് കിലോക്ക് 21 രൂപ നിരക്കിൽ സീഡ് അതോറിറ്റി വാങ്ങിയിരുന്ന നെല്ല് ഒമ്പതര രൂപക്കാണ് ക൪ഷക൪ സ്വകാര്യ കമ്പനിക്ക് നൽകുന്നത്. മഴയിൽ നെല്ല് കുതി൪ന്നതിനാൽ സീഡ് അതോറിറ്റി നെല്ല് വാങ്ങുന്നില്ല. സപൈ്ളകോക്ക് രജിസ്റ്റ൪ ചെയ്യാത്തതിനാൽ അവരും ഒഴിവാക്കി.
കഴിഞ്ഞവ൪ഷം കിലോക്ക് എട്ട് രൂപ നിരക്കിൽ സ്വകാര്യ കമ്പനിക്ക് നൽകിയതാണ് ഈ വ൪ഷം ഒമ്പതര രൂപക്ക് നൽകാമെന്ന് കമ്പനികൾ പറയുന്നത്. ഒപ്പം ട്രാക്ട൪ വാടകയും വ൪ധിച്ചു. സപൈ്ളകോ നെല്ല് ശേഖരിക്കാനുള്ള ശ്രമം നടന്നുവരുന്നതായി കോൾപടവ് അധികൃത൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
