ചങ്ങരംകുളം: കാന്തപുരം എ.പി. അബൂബക്ക൪ മുസ് ലിയാരുടെ കേരളയാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് വരികയായിരുന്ന ബസ് സ്വകാര്യ ലിമിറ്റഡ്സ്റ്റോപ്പ് ബസിന് പിന്നിലിടിച്ച് 12 പേ൪ക്ക് പരിക്കേറ്റു. ഞായറാഴ്ച പുല൪ച്ചെ ആറരക്ക് ചങ്ങരംകുളം ഹൈവേ ജങ്ഷനിലാണ് അപകടം. നി൪ത്തിയിട്ട തൃശൂ൪ -കോഴിക്കോട് റോഡിലോടുന്ന മയിൽ ലിമിറ്റഡ് സ്റ്റോപ് ബസിനു പിന്നിൽ കേരള യാത്ര കഴിഞ്ഞ് മടങ്ങുന്ന ബസ് ഇടിക്കുകയായിരുന്നു. ഈ ബസിൽ വെട്ടിച്ചിറ മജ്മഅ് ശരീഅത്ത് കോളജിലെ വിദ്യാ൪ഥികളായ ബിലാൽ (17), സക്കീ൪ ഹുസൈൻ (17), അബ്ദുസ്സമദ് (18), ഷാഹുൽ ഹമീദ് (16), നൂറുദ്ദീൻ (20), യൂസഫ് (17), അൽത്താഫ് (15) എന്നിവ൪ക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസ് ജീവനക്കാരായ തൃശൂ൪ ചക്കാലക്കൽ ലോറൻസ് (32), കാട്ടാകാമ്പാൽ മോഹനൻ (46), വടക്കേകാട് പ്രദീപ് (32), പെരിങ്കണ്ണൂ൪ സുധീപ് (36), ദാസൻ (42) എന്നിവ൪ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ദാസനെ തൃശൂ൪ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2012 11:14 AM GMT Updated On
date_range 2012-04-30T16:44:12+05:30ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
text_fieldsNext Story