നാല് മാസത്തിനിടയില്‍ 70 അപകടങ്ങള്‍: തൊഴില്‍ മന്ത്രി
text_fieldsമനാമ: കഴിഞ്ഞ നാല് മാസത്തിനിടയിൽ തൊഴിലിടങ്ങളിൽ 70 അപകടങ്ങൾ നടന്നതായി തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ അറിയിച്ചു. ജനുവരി ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ചാണിത്. നി൪മാണ മേഖലയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായിട്ടുള്ളത്. തൊഴിലാളികളുടെ സംരക്ഷണത്തിനും അപകടങ്ങൾ കുറക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അപകടങ്ങളിൽ 14 പേ൪ മരിക്കുകയൂം 44 പേ൪ക്ക് ഗുരുതര പരിക്കേൽക്കുകയും 20 പേ൪ക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തിരുന്നു. വിലപ്പെട്ട മനുഷ്യ ജീവൻ നഷ്ടപ്പെടുക മാത്രമല്ല, രാജ്യത്തിൻെറ സാമ്പത്തിക മേഖലക്ക് കനത്ത ആഘാതവും ഇത് ഏൽപിക്കുന്നു.
തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തെക്കുറിച്ച് ആഗോള തൊഴിൽ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൂം വളരെയേറെ ശ്രമമുള്ളതായി മന്ത്രി പറഞ്ഞു. അമ്യുഷ്ണ കാലത്ത് ഉച്ചവിശ്രമം ഏ൪പ്പെടുത്തിയത് ഇതിൻെറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
