കുവൈത്ത്-ഇറാഖ് ചര്‍ച്ച തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ച൪ച്ച ചെയ്യുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി രൂപവൽക്കരിച്ച സംയുക്ത സമിതി (ജോയൻറ് വ൪ക്കിങ് കമ്മിറ്റി) യോഗം ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ തുടങ്ങി. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹിൻെറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇതിനുവേണ്ടി ഇന്നലെ ഇറാഖിലെത്തിയത്. വിദേശകാര്യ മന്ത്രി ഹോശിയാ൪ അൽ സബരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാഖിനെ പ്രതിനിധീകരിച്ച് സംയുക്ത സമിതിയിലുള്ളത്.
ഇരുവിദേശമന്ത്രിമാരും നേതൃത്വം നൽകുന്ന സമിതി ബഗ്ദാദിലെ അൽ റാശിദ് ഹോട്ടലിൽ ഒരു മണിക്കൂറോളം ച൪ച്ച നടത്തി. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ മുസ്തഫ അൽ ശിമാലി, കമ്യൂണിക്കേഷൻ മന്ത്രി സാലിം അൽ ഉതൈന, എണ്ണമന്ത്രി ഹാനി അൽ ഹുസൈൻ, അമീരി ദിവാൻ ഉപദേശകൻ മുഹമ്മദ് അബുൽ ഹസൻ എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു. ഇറാഖ് സംഘത്തിൽ ധനമന്ത്രി റഫ അൽ ഇസാവി, ഗതാഗത മന്ത്രി ഹാദി അൽ അമീരി, മനുഷ്യാവകാശ മന്ത്രി മുഹമ്മദ് അൽ സുദാനി തുടങ്ങിയവരണുണ്ടായിരുന്നത്.
ഇത് കൂടാതെ വിവിധ ഉപ സമിതികളും ച൪ച്ച നടത്തുന്നുണ്ട്. അധിനിവേശകാലത്തെ നഷ്ടപരിഹാരം, കുവൈത്ത് എയ൪വേയ്സിനുള്ള നഷ്ടപരിഹാരം, കുവൈത്തിന് ഇറാഖ് നൽകാനുള്ള കടം, എണ്ണപ്പാടങ്ങൾ, അതി൪ത്തി സംബന്ധിച്ച വിഷയങ്ങൾ, അബ്ദുല്ല വാട്ട൪വേയിലെ നാവിക ഗതാഗതം, ബസ്റയിലെ കുവൈത്ത് കോൺസുലേറ്റ് കെട്ടിടവുമായി ബന്ധപ്പെട്ട പ്രശ്നം തുടങ്ങിയ വിഷയങ്ങളിലാണ് ച൪ച്ച കേന്ദ്രീകരിക്കുന്നത്.
നേരത്തേ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹിനെയും സംഘത്തെയും ഹോശിയാ൪ സബരി സ്വീകരിച്ചു. ഇരുവിദേശകാര്യമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ചയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
