തിരുവനന്തപുരം: കാന്തപുരത്തിൻെറ കേരളയാത്രാ സമാപനം കാഴ്ചവെച്ചത് തലസ്ഥാനം ഇതുവരെ ദ൪ശിക്കാത്ത ജനക്കൂട്ടം. അപ്രതീക്ഷിതമായ ജനാവലി അക്ഷരാ൪ഥത്തിൽ നഗരത്തെ വീ൪പ്പുമുട്ടിച്ചു.
നൂറുകണക്കിന് സമ്മേളനങ്ങൾക്കും പ്രകടനങ്ങൾക്കും സാക്ഷിയായിട്ടുള്ള തലസ്ഥാന നഗരം ഇന്നലെ ഉണ൪ന്നത് ശുഭ്രവസ്ത്രധാരികളായ ചെറുപ്പക്കാരുടെ മുദ്രാവാക്യം വിളികൾ കേട്ടാണ്. ‘യാ ശൈഖുനാ കാന്തപുരം, ഖമറുൽ ഉലമാ നേതാവേ, ജനലക്ഷങ്ങൾ പിന്നാലേ...’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വടക്കൻ ജില്ലകളിൽനിന്നെത്തിയ യുവാക്കളുടെ വൻ സഞ്ചയം പുല൪ച്ചെമുതൽ നഗരത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. ഉച്ചക്കുശേഷം പുത്തരിക്കണ്ടം മൈതാനത്തുനിന്ന് സ്റ്റേഡിയത്തിലേക്ക് നടത്തിയ പ്രകടനത്തിൽ എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവ൪ത്തകരായ കാൽലക്ഷത്തിപരം യുവാക്കൾ അണിനിരന്നു. അച്ചടക്കത്തോടെനീങ്ങിയ പ്രകടനത്തിൽ മുഴങ്ങിയത് മതേതരത്വം പുലരണമെന്ന മുദ്രാവാക്യമായിരുന്നു എന്നതും ശ്രദ്ധിക്കപ്പെട്ടു.
കേരളത്തിൻെറ വിവിധ ജില്ലകളിൽ നിന്ന് വന്നവ൪ക്ക് വഴികാട്ടികളായി ജങ്ഷനുകൾ തോറും വളണ്ടിയ൪മാരുണ്ടായിരുന്നു. പക്ഷേ, ഇത്ര വലിയൊരു ജനക്കൂട്ടത്തിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ തലസ്ഥാനനഗരം കഷ്ടപ്പെട്ടു. സമ്മേളനത്തിനെത്തിയവ൪ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും ഭക്ഷണത്തിനും ബുദ്ധിമുട്ടി. മുസ്ലിം പള്ളികളും ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളും തേടിപ്പോയവ൪ നിരവധിയാണ്. നഗരത്തിലും സമീപപ്രദേശങ്ങളിലെയും പള്ളികൾ രാവിലെതന്നെ പ്രവ൪ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു.
കേരളയാത്രയുടെ സമാപന സമ്മേളനം നടന്ന ചന്ദ്രശേഖരൻ നായ൪ സ്റ്റേഡിയത്തിന് സമീപത്തെ പാളയം മുസ്ലിം പള്ളിയും തൊട്ടടുത്ത് ജമാഅത്തെ ഇസ്ലാമി ദക്ഷിണ മേഖലാ ഓഫിസ് പ്രവ൪ത്തിക്കുന്ന ഇസ്ലാമിക് സെൻററും സമ്മേളനത്തിന് എത്തിയവ൪ക്ക് പ്രാഥമികാവശ്യങ്ങൾ നി൪വഹിക്കാനും വിശ്രമിക്കാനുമായി തുറന്നുകൊടുത്തു.
നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും നിന്നുതിരിയാനില്ലാത്ത വിധം ആൾത്തിരക്കായിരുന്നു. ഭക്ഷണം കിട്ടാതെയും പലരും വലഞ്ഞു.
രാവിലെ മുതൽ ഇടവിട്ട് പെയ്തുകൊണ്ടിരുന്ന കനത്ത മഴ പ്രവ൪ത്തകരിലും ഭാരവാഹികളിലും ആശങ്കവിതച്ചു. എന്നാൽ ഉച്ചയോടെ മാനം തെളിഞ്ഞ് കാലാവസ്ഥ അനുകൂലമായിത്തീ൪ന്നു.
സമ്മേളനവുമായി ബന്ധപ്പെട്ട് രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്തിയിരുന്നതിനാൽ വാഹനങ്ങളിൽ എത്തിയവ൪ക്ക് സമ്മേളന നഗരിയിലെത്താൻ കിലോമീറ്ററുകൾ നടക്കേണ്ടിവന്നു.
ഈഞ്ചക്കൽ, ചാക്ക ബൈപ്പാസുകളിലും നഗരാതി൪ത്തികളിലും മാത്രമാണ് വാഹനങ്ങൾ പാ൪ക്കുചെയ്യാൻ അനുമതിയുണ്ടായിരുന്നുള്ളൂ. അവിടെനിന്ന് വഴിതെറ്റാതിരിക്കാൻ കൂട്ടം കൂട്ടമായാണ് പ്രവ൪ത്തക൪ സമ്മേള നഗരിയിലെത്തിയത്. രാത്രി വളരെ വൈകിയാണ് പലരും നഗരം വിട്ടത്. സമ്മേളനത്തിനുമുമ്പും പിമ്പും ഉറൂസ് നടക്കുന്ന ബീമാപ്പള്ളി ലക്ഷ്യമാക്കി പോയവരും നിരവധിയായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2012 10:47 AM GMT Updated On
date_range 2012-04-29T16:17:58+05:30നഗരം കീഴടക്കി കേരളയാത്ര
text_fieldsNext Story