അങ്കണവാടികളുടെ ഉന്നമനത്തിന് സമഗ്ര പാക്കേജ് -മന്ത്രി മുനീര്‍
text_fieldsകരുവാരകുണ്ട്: അങ്കണവാടികളുടെയും അങ്കണവാടി ജീവനക്കാരുടെയും ഉന്നമനത്തിന് ആറുമാസത്തിനകം സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് സാമൂഹികക്ഷേമ-പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീ൪. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതി ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.
വാടക കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന 11000 അങ്കണവാടികൾക്ക് സ്വന്തം സ്ഥലവും കെട്ടിടവും നൽകും. അങ്കണവാടികളെ പ്രീപ്രൈമറി സ്കൂൾ നിലവാരത്തിലേക്കുയ൪ത്തുകയും ഇതോടനുബന്ധിച്ച് പകൽ വീട്, കൗമാര ബോധവത്കരണ കേന്ദ്രം എന്നിവ സ്ഥാപിക്കുകയും ചെയ്യും. 140 മാതൃകാ അങ്കണവാടികളും സ്ഥാപിക്കും.
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വ൪ധിപ്പിക്കുക, യൂനിഫോം ആക൪ഷകമാക്കുക എന്നിവയും പാക്കേജിലുണ്ടാകും. മോഡൽ അങ്കണവാടികൾക്ക് സ൪ക്കാറിൽനിന്ന് 15 ലക്ഷവും എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അഞ്ച് ലക്ഷവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം പട്ടികജാതി വികസന മന്ത്രി എ.പി. അനിൽകുമാ൪ അധ്യക്ഷതവഹിച്ചു. ജലനിധി പദ്ധതി ഓഫിസ് അഡ്വ. എം. ഉമ്മ൪ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പൊറ്റയിൽ ആയിശ, വൈസ്പ്രസിഡൻറ് എം.പി. വിജയകുമാ൪, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ജെ. മറിയക്കുട്ടി, കെ. ബെസ്റ്റി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ. മുഹമ്മദ്, കെ. റംല, സി.കെ. സീനത്ത്, ഗ്രാമപഞ്ചായത്ത് അംഗം എം.കെ. അബ്ദുസ്സലാം, എ. യോഹന്നാൻ, നരേന്ദ്രനാഥ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
