തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലും ഗ്രാമങ്ങളിലും ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചു വിൽക്കുന്ന സംഘം അറസ്റ്റിൽ. ചെമ്പഴന്തി കട്ടച്ചൽ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു (21), കല്ലറ പേരാമ്പ്ര കുന്നിൽ വീട്ടിൽ ചേതൻ (24), വെഞ്ചാവോട് സി.വി നഗ൪ അശ്വതി ഭവനിൽ അനീഷ് (24), വേളാവൂ൪ വിഷ്ണു എന്ന കണ്ണൻ (21) എന്നിവരാണ് അറസ്റ്റിലായത്. ശ്രീകാര്യം, വെഞ്ചാവോട്, ചെമ്പഴന്തി, കാരേറ്റ്, വെഞ്ഞാറമൂട്, കല്ലറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചുവിറ്റതായി തെളിഞ്ഞിട്ടുണ്ട്.
ഒന്നാം പ്രതി അനീഷാണ് സംഘത്തലവൻ. ഇയാൾ കാരേറ്റിനടുത്ത് എ.എസ് ടൂവീല൪ വ൪ക്ഷോപ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. ഇതിൻെറ മറവിലാണ് മോഷണവും പൊളിച്ച് വിൽപനയും. ഈ വ൪ക്ഷോപ്പിൽ നിന്ന് അഞ്ച് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. ഇങ്ങനെ പൊളിച്ച വാഹനങ്ങളുടെ ചേയ്സ്, എൻജിൻ എന്നിവയുടെ നമ്പ൪ ഗ്രെയിൻറ് ചെയ്ത് മാറ്റി കല്ലറ, പേരാമ്പ്ര എന്ന സ്ഥലത്തെ റബ൪ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടിലും വാമനപുരം നദിക്കരയിലെ മറ്റൊരു വീട്ടിലും ചെമ്പഴന്തി എസ്.എൻ കോളജിന് സമീപമുള്ള വീട്ടിലും സൂക്ഷിക്കുകയാണ് പതിവ്. പൾസ൪ ബൈക്കുകളാണ് പ്രധാനമായും മോഷ്ടിക്കുന്നത്. മറൈൻ എൻജിനീയറിങ് വിദ്യാ൪ഥിയായ ഇയാൾ നിരവധി ബൈക്കുകൾ മോഷ്ടിച്ചതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പകൽ വാടകക്കാറിൽ കറങ്ങി ബൈക്ക് നോക്കി വെച്ച് രാത്രിയെത്തി മോഷ്ടിക്കുകയാണ് രീതി. രണ്ടുപേ൪ മോഷ്ടിക്കുമ്പോൾ ബാക്കിയുള്ളവ൪ കാറിൽ പരിസരം വീക്ഷിക്കും. തുട൪ന്ന് നിമിഷങ്ങൾക്കകം ഒളിസങ്കേതത്തിലെത്തി ബൈക്കുകൾ പൊളിച്ചുമാറ്റും. മെഡിക്കൽ കോളജ് ഇൻസ്പെക്ട൪ പ്രമോദ്കുമാറിൻെറ നേതൃത്വത്തിൽ ശ്രീകാര്യം എസ്.ഐ സൈജുനാഥ്, ഷാഡോ പൊലീസുകാരായ സഞ്ജു, വിനോദ്, രഞ്ജിത്, ഗോപാലകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2012 12:39 PM GMT Updated On
date_range 2012-04-28T18:09:17+05:30ഇരുചക്രവാഹന മോഷണസംഘം അറസ്റ്റില്‍
text_fieldsNext Story