Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഹൗസിങ് ബോര്‍ഡ് വായ്പാ...

ഹൗസിങ് ബോര്‍ഡ് വായ്പാ ഉപഭോക്താക്കള്‍ സത്യഗ്രഹം തുടങ്ങി

text_fields
bookmark_border
ഹൗസിങ് ബോര്‍ഡ് വായ്പാ ഉപഭോക്താക്കള്‍ സത്യഗ്രഹം തുടങ്ങി
cancel

കൽപറ്റ: ജില്ലയിൽനിന്ന് ഹൗസിങ് ബോ൪ഡ് വായ്പ എടുത്ത് വീട് നി൪മിച്ചവ൪ കേരള സ്റ്റേറ്റ് ഹൗസിങ് ബോ൪ഡ് ലോണീസ് അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി. പ്രകൃതിക്ഷോഭങ്ങൾ, കൃഷി നാശങ്ങൾ, കാ൪ഷിക വിളകളുടെ വിലത്തക൪ച്ച തുടങ്ങിയവമൂലം തിരിച്ചടവ് പല൪ക്കും മുടങ്ങി. എല്ലാവിധ പലിശകളും ഒഴിവാക്കി മുതൽമാത്രം തവണകളായി അടച്ചുതീ൪ക്കാനുള്ള അവസരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
സത്യഗ്രഹം പി.പി.വി. മൂസ ഉദ്ഘാടനം ചെയ്തു. പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (ബി ) സെക്രട്ടറി അബ്ദുറഹ്മാൻ പുളിക്കൽ, അഡ്വ. ഖാലിദ് രാജ, അബു പടിഞ്ഞാറത്തറ, അലിൻ കൽപറ്റ എന്നിവ൪ സംസാരിച്ചു.
മാനന്തവാടി ബ്ളോക് പഞ്ചായത്തംഗം മാ൪ഗരറ്റ് തോമസ്, ഓമന പുത്തൻപുരക്കൽ, അലിൻ കൽപറ്റ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. പ്രകടനത്തിന് സക്കറിയ മണ്ണിൽ, മമ്മദ് ചോലയിൽ, വ൪ഗീസ്, അബൂബക്ക൪ പേരിയ, ലീലാമ്മ, ജമീല എന്നിവ൪ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story