Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവീട്ടിനുള്ളില്‍...

വീട്ടിനുള്ളില്‍ കുടുങ്ങിയ വൃദ്ധയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

text_fields
bookmark_border
വീട്ടിനുള്ളില്‍ കുടുങ്ങിയ വൃദ്ധയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
cancel

കോട്ടയം: അവശനിലയിലായതിനെ ത്തുട൪ന്ന് വീടിനുള്ളിൽ കുടുങ്ങിയ വൃദ്ധയെ ഫയ൪ഫോഴ്സ് രക്ഷപ്പെടുത്തി. മാങ്ങാനം മങ്ങാട്ട് മാമൂട്ടിൽ ലില്ലിക്കുട്ടി തോമസാണ് (72) വീട്ടിനുള്ളിൽ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ ഇവരെ പുറത്തുകാണാത്തതിനെത്തുട൪ന്ന് നാട്ടുകാ൪ അന്വേഷിച്ചപ്പോഴാണ് അവശനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. മക്കൾ വിദേശത്തായതിനാൽ ഇരുനില വീട്ടിൽ ഒറ്റക്കാണ് ലില്ലിക്കുട്ടി താമസിക്കുന്നത്. നാട്ടുകാ൪ വീട്ടിനുള്ളിൽ കടക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാങ്ങാനത്ത് താമസിക്കുന്ന മകളെ വിവരം അറിയിച്ച് ഇവരെത്തി വീട് തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേതുട൪ന്നാണ് ഫയ൪ഫോഴ്സിനെ വിവരം അറിയിച്ചത്. വീടിൻെറ അടുക്കളവാതിൽ പൂട്ടുതക൪ത്ത് ഫയ൪ഫോഴ്സ് അകത്തുകടന്നു. ഈ സമയം കട്ടിലിൽനിന്ന് ഇറങ്ങി നിരങ്ങിനീങ്ങി ഡൈനിങ് ഹാൾവരെ ലില്ലിക്കുട്ടിയെത്തിയിരുന്നു. ഇവിടെ തറയിൽ അവശനിലയിൽ കിടക്കുകയായിരുന്നു. രക്തസമ്മ൪ദം താഴ്ന്നുപോയതാണ് ബോധക്ഷയമുണ്ടാകാൻ കാരണമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story