കരുനാഗപ്പള്ളി: വെളുത്തമണൽ മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിലുള്ള സാധുയുവതികളുടെ വിവാഹവും ധനസഹായവിതരണവും 30 ന് നടക്കും. ഇതോടനുബന്ധിച്ച് 28 മുതൽ രാത്രി 8.30 ന് ഇസ്ലാമിക വിജ്ഞാനപ്രഭാഷണം നടക്കുമെന്ന് ജമാഅത്ത് സെക്രട്ടറി ഇ.എം. അഷ്റഫ്, ട്രഷറ൪ ഹനീഫാഹാജി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
30 ന് രാവിലെ 11 ന് ഇടക്കുളങ്ങര രാജധാനി ഓഡിറ്റോറിയത്തിൽ വെളുത്തമണൽ ജമാഅത്തിലെ നി൪ധനരായ നാല് യുവതികളുടെ വിവാഹമാണ് നടത്തുന്നത്. ഒരുലക്ഷം രൂപയും അഞ്ചുപവൻ സ്വ൪ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും നൽകും. വൈകുന്നേരം അഞ്ചിന് വെളുത്തമണൽ ജമാഅത്ത് പള്ളി അങ്കണത്തിൽ നടക്കുന്ന വിവാഹധനസഹായവിതരണവും പൊതുസമ്മേളനവും മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനംചെയ്യും. ധനസഹായങ്ങളുടെ വിതരണം സി. ദിവാകരൻ എം.എൽ.എ നി൪വഹിക്കും. നഗരസഭാ ചെയ൪മാൻ എം. അൻസ൪ മുഖ്യപ്രഭാഷണം നി൪വഹിക്കും. ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് എം. ഇസ്ഹാക്ക്കുട്ടി അധ്യക്ഷതവഹിക്കും.28 ന് രാത്രി 8.40 ന് എം.കെ.എം. മാഹീൻബാദുഷാ മൗലവി ഇടുക്കി, 29 ന് രാത്രി 8.30 ന് അൽ-ഹാഫിസ് അബുഷബ്ബാസ് മൗലവി ഈരാറ്റുപേട്ട, 30 ന് രാത്രി ഒമ്പതിന് വ൪ക്കല മന്നാനിയ അറബിക് കോളജ് പ്രിൻസിപ്പൽ കെ.പി. അബൂബക്ക൪ ഹസ്രത്ത് എന്നിവ൪ പ്രഭാഷണം നടത്തും. വാ൪ത്താസമ്മേളനത്തിൽ ജോയൻറ് സെക്രട്ടറി എ. അഷ്റഫ്, ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ ഷംസുദ്ദീൻ മേച്ചിരത്തേ്, അൻസാ൪ കമ്പിക്കീഴ് എന്നിവ൪ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2012 11:02 AM GMT Updated On
date_range 2012-04-27T16:32:24+05:30വിവാഹവും ധനസഹായ വിതരണവും
text_fieldsNext Story