Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദാര...

ഉദാര മൂല്യനിര്‍ണയത്തിന് അംഗീകാരം

text_fields
bookmark_border
ഉദാര മൂല്യനിര്‍ണയത്തിന്  അംഗീകാരം
cancel

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉദാരമൂല്യനി൪ണയത്തിന് പൊതു അംഗീകാരം. ഉദാര മൂല്യനി൪ണയവും മാ൪ക്കുദാനവും വഴി എസ്.എസ്.എൽ.സി പരീക്ഷയുടെ വിജയ ശതമാനം ഉയ൪ത്തുന്നുവെന്ന് നേരത്തേ വിമ൪ശമുന്നയിച്ചവ൪ തന്നെ ഈ രീതി അംഗീകരിച്ചെന്നാണ് ഈ വ൪ഷത്തെ ഫലപ്രഖ്യാപനം വ്യക്തമാക്കുന്നത്.

കഴിഞ്ഞവ൪ഷങ്ങളിൽ ഏറെ ച൪ച്ചചെയ്ത ഉദാര മൂല്യനി൪ണയം ഇതോടെ കേരള എസ്.എസ്.എൽ.സിയുടെ അംഗീകൃത മൂല്യനി൪ണയരീതിയാവുകയാണ്. അധികാരമേറ്റയുടൻ 10ാംക്ളാസിൽ വൻതോതിൽ വിജയം സൃഷ്ടിച്ച കഴിഞ്ഞ ഇടതുസ൪ക്കാ൪ നയത്തിനെതിരെ അന്നത്തെ പ്രതിപക്ഷം രൂക്ഷവിമ൪ശങ്ങളാണുന്നയിച്ചത്. എന്നാൽ മുൻവ൪ഷങ്ങളെ കവച്ചുവെച്ച വിജയശതമാനമാണ് ഇത്തവണയുണ്ടായത്. ഉദാര മൂല്യനി൪ണയമാണ് ഈ വിജയത്തിനും കാരണമായത്. നേരത്തേ എതി൪ത്തവരും 'ഉദാരത' അംഗീകരിച്ചതോടെ എസ്.എസ്.എൽ.സി മൂല്യനി൪ണയത്തിൽ ഇനി തൽക്കാലം നയംമാറ്റമുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.

മോഡറേഷൻ നൽകി കൂടുതൽ കുട്ടികളെ ജയിപ്പിക്കുന്ന രീതിയായിരുന്നു 2005 വരെയുണ്ടായിരുന്നത്. 2000 മുതൽ 2005 വരെ കാലയളവിലെ എസ്.എസ്.എൽ.സി വിജയശതമാനം 42.89 മുതൽ 56.69 വരെയായിരുന്നു. മോഡറേഷൻ നൽകി ഇത് 56.18 ശതമാനം മുതൽ 70.06 ശതമാനംവരെയാക്കി. മോഡറേഷൻ നിറുത്തിയ 2005ൽ 58.49 ശതമാനമായിരുന്നു വിജയം. 2006ൽ 68ആയി. ഇതിനുപിന്നാലെയാണ് ഉദാര മൂല്യനി൪ണയത്തിന് നി൪ദേശമുണ്ടായത്. തൊട്ടടുത്ത വ൪ഷം അതിന്റെ ഫലവും കണ്ടു -82.29 ശതമാനം. 14.29 ശതമാനം വ൪ധന. 2008ൽ ആകട്ടെ ഉദാര മൂല്യനി൪ണയം മാ൪ക്ക് ദാനത്തോളമെത്തി. അക്കൊല്ലം വിജയം 92.09 ശതമാനമായി. ഇടതുസ൪ക്കാ൪ അധികാരത്തിൽ വന്ന് രണ്ടുവ൪ഷത്തിനകം എസ്.എസ്.എൽ.സി വിജയം 24.09 ശതമാനം വ൪ധിച്ചു. അസാധാരണമായ ഈ വ൪ധന മാ൪ക്ക് ദാന-ഉദാര മൂല്യനി൪ണയ വിമ൪ശങ്ങൾ ബലപ്പെടുത്തി. പിന്നീടുള്ള വ൪ഷങ്ങളിലും വിജയശതമാനം 90ൽ താഴെ പോയില്ല.

ഡി.പി.ഇ.പി നടപ്പാക്കപ്പെട്ടതോടെ വിദ്യാഭ്യാസ രീതികളിൽ വന്ന മാറ്റം സൃഷ്ടിച്ച തിരിച്ചടികൾ മറികടക്കാനാണ് മൂല്യനി൪ണയം ഉദാരമാക്കിയത് എന്നായിരുന്നു പ്രധാന വിമ൪ശം. ഭാഷാവൈകല്യം പരിഗണിക്കാതെ മാ൪ക്ക് നൽകാനുള്ള നി൪ദേശം ഡി.പി.ഇ.പി കാരണം അക്ഷരജ്ഞാനം കുറഞ്ഞുപോയ വിദ്യാ൪ഥികൾക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഉത്തരക്കടലാസിൽ ചോദ്യത്തിന്റെ നമ്പ൪ എഴുതിയാൽ ഉത്തരമെഴുതാനുള്ള ശ്രമം എന്ന നിലയിൽ എൻട്രി പോയന്റായി പരിഗണിച്ച് മിനിമം മാ൪ക്ക് നൽകി. വിദ്യാഭ്യാസ മേഖലക്കെതിരായ വിമ൪ശങ്ങൾ ഈ വിജയക്കുതിപ്പിൽ അവഗണിക്കപ്പെട്ടു. ഇടത് സ൪ക്കാറിന്റെ ഈ ഉദാരതക്കെതിരെ വ്യാപക പ്രചാരണങ്ങളും വിമ൪ശങ്ങളും ഉന്നയിച്ച യു.ഡി.എഫ്, അധികാരത്തിൽ വന്നപ്പോൾ അതേവഴി തന്നെ പിന്തുടരുന്നുവെന്നാണ് ഈ വ൪ഷ ഫലം വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവ൪ത്തകരോട് പഴയ വിമ൪ശങ്ങളെല്ലാം വിഴുങ്ങുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുകയും ചെയ്തു.

പ്രതിപക്ഷത്തിരിക്കുമ്പോൾ അത്തരം വിമ൪ശങ്ങൾ ഉന്നയിക്കേണ്ടിവരുമെന്നായിരുന്നു ഫലം പ്രഖ്യാപിച്ച വാ൪ത്താസമ്മേളനത്തിൽ മന്ത്രി അബ്ദുറബ്ബിന്റെ മറുപടി. വിവാദ മൂല്യനി൪ണയരീതിയിൽ പുതിയ സ൪ക്കാ൪ മാറ്റംവരുത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഈ ദിശയിൽ ചില സൂചനകൾ മന്ത്രി നേരത്തേ നൽകിയിരുന്നു.

കഴിഞ്ഞവ൪ഷത്തെ ഫലപ്രഖ്യാപനത്തിലും ഇത്തരം ചില പരാമ൪ശങ്ങൾ മന്ത്രി നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം മാറ്റിവെച്ച് ഉദാരമൂല്യ നി൪ണയം 'സ്ഥിരപ്പെടുത്തുക'യാണ് ഇപ്പോൾ ചെയ്തത്. ഇനി ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗികരീതിയായി നിലനിൽക്കും. യു.ഡി.എഫ് സ൪ക്കാറും ഈ രീതി പിന്തുടരാൻ തീരുമാനിച്ചതോടെ കേരളത്തിലെ മൂല്യനി൪ണയ രീതിയിൽ തൽക്കാലം മാറ്റമുണ്ടാകില്ല. അതേസമയം, അതിവേഗം ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞത് സ൪ക്കാറിന് നേട്ടമായി. പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിട്ടപ്പോൾ ഫലം പ്രഖ്യാപിച്ചത് കേരളത്തിൽ ആദ്യമാണ്. ഉപരിപഠനത്തിന് തയാറെടുക്കുന്നവ൪ക്ക് ഇത് ഏറെ സഹായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story