ഖമീസ് മുശൈത്: ആരോഗ്യ രംഗത്ത് സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിൻെറ ഭാഗമായി അസീ൪ മേഖലയിലെ വിവിധ ആശുപത്രികളിലെ വിദേശ നഴ്സുമാ൪ക്ക് പിരിച്ചുവിടൽ നോട്ടീസ് . ഒരുമാസമായി പിരിച്ചുവിടൽ നടപടി തുടരുകയാണ്. ഇതിനകം മലയാളികളായ 15 നഴ്സുമാരെ ജോലിയിൽ നിന്ന് ഒഴിവാക്കുകയും 10 പേ൪ക്ക് പുറത്താക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി, കോഴിക്കോട്, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള നഴ്സുമാരാണ് പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റിയത്. 150ത്തോളം സ്വദേശി നഴ്സുമാ൪ക്ക് ജോലി കൊടുക്കുന്നതിൻെറ ഭാഗമായാണത്രെ ഈ നടപടി. ഇനിയും പുറത്താക്കൽ തുടരുമെന്ന് അധികൃത൪ സൂചന നൽകിയിട്ടുണ്ട്. ഒരുവ൪ഷത്തെ കരാറിൽ വന്ന് എട്ടു മാസം തികയും മുമ്പേ പിരിച്ചുവിടൽ നോട്ടീസ് കിട്ടിയവരുണ്ട് ഇക്കൂട്ടത്തിൽ. നാട്ടിൽ അവധിക്ക് പോയവരും പുറത്താക്കൽ നോട്ടീസ് കിട്ടിയവരിലുണ്ട്. ഇവിടെ മികച്ച ശമ്പളത്തിന് ജോലി ചെയ്താണ് ഇവ൪ പഠനാവശ്യത്തിന് എടുത്ത ബാങ്ക് വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നത്. ഒരു വ൪ഷത്തെ കരാറിലാണ് ഇവ൪ ഏജൻസികളിൽ നിന്ന് വിസ സംഘടിപ്പിക്കുന്നത്. കരാ൪ കാലാവധി കഴിഞ്ഞാൽ ഓരോ വ൪ഷത്തേക്ക് കൂടി പുതുക്കിയാണ് ജോലിയിൽ തുടരാറ്. പിരിച്ച് വിടപ്പെട്ടവരിലും നോട്ടീസ് കിട്ടയവരിലും ഇവിടെ എത്തിയിട്ട് എട്ടുമാസം മാത്രം ആയവരും രണ്ടരവ൪ഷമായി ജോലി ചെയ്യുന്നവരുമുണ്ട്. കരാ൪ വ്യവസ്ഥ പോലും പാലിക്കപ്പെടാത്തതിൽ ആശങ്കാകുലരാണിവ൪. അസീ൪ മേഖലയിൽ മാത്രം 5000 ത്തിൽപരം മലയാളി നഴ്സുമാരാണ് വിവിധ ആരോഗ്യ സെൻററകുളിൽ ജോലി നോക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ കോളജായ അസീ൪ മെഡിക്കൽ കോളജ്, സൗദിയുടെ തന്നെ സുരക്ഷിത മേഖലയിലെ മിലിറ്റി ആശുപത്രി, ഖമീസിലെ സിവിൽ ആശുപത്രി, അൽ ഹദുറുഫൈദ, ദഹ്റാൻ ജൂനൂബ് തുടങ്ങിയ പി.എച്ച് സെൻററുകൾ എന്നിവിടങ്ങളിലാണ് മലയാളി നഴ്സ്മാ൪ക്ക് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. നിങ്ങളുടെ നമ്പ൪ സ്വദേശികൾക്ക് കൊടുത്തുവെന്നും അതിനാൽ നാളെ മുതൽ ജോലിക്ക് ഹാജരാകേണ്ട എന്നും മാത്രമാണ് പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നത്.
നാട്ടിൽ നിന്ന് പുതുതായി റിക്രൂട്ട് മെൻറിൽ ജോലി തേടിയെത്താൻ ശ്രമിക്കുന്നവ൪ ചുരുങ്ങിയത് മൂന്നു വ൪ഷത്തെ കരാ൪ വ്യവസ്ഥയിലേ വരാൻ പാടുള്ളുവെന്ന് സാമൂഹിക പ്രവ൪ത്തക൪ അഭിപ്രായപ്പെട്ടു. കരാ൪ വ്യവസ്ഥ പാലിക്കാതെ പുറത്താക്കുന്ന വിവരം കാര്യത്തിൽ പ്രവാസി വകുപ്പുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും ഇവ൪ ഓ൪മപ്പെടുത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2012 11:08 AM GMT Updated On
date_range 2012-04-25T16:38:00+05:30സ്വദേശിവത്കരണം: വിദേശ നഴ്സുമാര്‍ക്ക് വ്യാപകമായി പിരിച്ചുവിടല്‍ നോട്ടീസ്
text_fieldsNext Story