യൂറോപ്പിലെ മുസ്ലിം വിവേചനം അവസാനിപ്പിക്കണം -ആംനസ്റ്റി
text_fieldsബ്രസൽസ്: മുസ്ലിംകൾക്കെതിരെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ വിവേചനം നിലനിൽക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റ൪നാഷനൽ ബ്രസൽസിൽ പുറത്തുവിട്ട റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുസ്ലിം വിരുദ്ധ മുൻവിധികൾ ഉപേക്ഷിക്കണമെന്നും ആംനസ്റ്റി യൂറോപ്യൻ ഭരണകൂടങ്ങളോടാവശ്യപ്പെട്ടു.
ഫ്രാൻസ്, സ്പെയിൻ, നെത൪ലൻഡ്സ്, ബെൽജിയം, സ്വിറ്റ്സ൪ലന്റ് തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോ൪ട്ട് തയാറാക്കിയത്. വിശ്വാസത്തിന്റെ പേരിൽ മുസ്ലിംകൾ വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും ഉൾപ്പെടെ കടുത്ത വിവേചനങ്ങൾക്കിരയാകുന്നതായി ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു.
മുസ്ലിംകളേയും മുസ്ലിം രാഷ്ട്ര പൗരന്മാരെയും തക൪ക്കാൻ ലക്ഷ്യമിട്ട് പ്രത്യേക രാഷ്ട്രീയ സംഘടനകൾവരെ യൂറോപ്പിൽ രൂപം കൊള്ളുന്നതായി റിപ്പോ൪ട്ട് പരാമ൪ശിക്കുന്നു. മതസ്വാതന്ത്രൃം എന്ന മൗലികാവകാശമാണ് യൂറോപ്പിൽ നശിപ്പിക്കപ്പെടുന്നത്.അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് നിരക്കാത്ത അവകാശ ധ്വംസനങ്ങൾ മുസ്ലിംകൾ അനുഭവിച്ചുവരുകയാണെന്ന് റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
