ടെസ്റ്റ് റണ്‍സ്: പോണ്ടിങ് വീണ്ടും രണ്ടാമന്‍
text_fieldsറൊസേയു: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ എന്ന റെക്കോഡ് ആസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് തിരിച്ചുപിടിച്ചു. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ വ്യക്തിഗത സ്കോ൪ 23ൽ എത്തിയപ്പോഴാണ് പോണ്ടിങ് ഇന്ത്യയുടെ രാഹുൽ ദ്രാവിഡിനെ (13,288 റൺസ്) മറികടന്നത്. ഇതേ സ്കോറിൽ പുറത്തായ ഓസീസ് മുൻ ക്യാപ്റ്റന്റെ പേരിൽ ഇപ്പോൾ 13,289 റൺസായി.
നേരത്തേ സചിൻ ടെണ്ടുൽക൪ക്കുപിറകിൽ രണ്ടാമനായിരുന്നു പോണ്ടിങ്. എന്നാൽ കഴിഞ്ഞ വ൪ഷം ദ്രാവിഡ് ഈ സ്ഥാനം കൈക്കലാക്കുകയായിരുന്നു. ഇന്ത്യൻ താരം വിരമിച്ച സാഹചര്യത്തിൽ പോണ്ടിങ്ങിന് തൽക്കാലം ഭീഷണിയില്ല. ടെസ്റ്റിലും ഏകദിനത്തിലും 10,000 റൺസ് തികച്ച ഏക ആസ്ട്രേലിയൻ ബാറ്റ്സ്മാനാണ് പോണ്ടിങ്. ജാക് കാലിസ് (12,379) നാലും ബ്രയൻ ലാറ (11,953) അഞ്ചും സ്ഥാനത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
