കടല്‍ക്കൊല: ഒത്തുതീര്‍പ്പ് കേസിനെ ബാധിക്കില്ല
text_fieldsകൊച്ചി: ഇറ്റാലിയൻ കപ്പലിൽ നിന്ന് വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ ഇറ്റലിയുമായുണ്ടാക്കിയ കരാ൪ നിലവിലെ ക്രിമിനൽ കേസുകളെ ബാധിക്കില്ല. അന്വേഷണം ഈ കരാറിന്റെ അടിസ്ഥാനത്തിൽ ഇല്ലാതാവില്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കോടതിയിൽ നിലവിലുള്ള കേസിന്റെ ഒത്തുതീ൪പ്പാണ് നടന്നത്. ഇതിന്റെ ഭാഗമായാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ കേസുകൾ പിൻവലിക്കുമെന്ന ധാരണ. എന്നാൽ, ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ സൈനിക൪ക്കും കപ്പലിനും എതിരെ കോടതിയിലെ കക്ഷി സ൪ക്കാറാണ്. ഇറ്റലിയും മരിച്ചവരുടെ ബന്ധുക്കളും തമ്മിലുള്ള കരാ൪ സ൪ക്കാറിന് ബാധകമല്ലാത്തതിനാൽ സ൪ക്കാ൪ കക്ഷിയായ കേസുകൾ അതേപടി തുടരും.
എഫ്.ഐ.ആ൪ റദ്ദാക്കണമെന്ന പ്രതികളായ ഇറ്റാലിയൻ സൈനികരുടെ ഹരജിയിൽ പോലും എതി൪കക്ഷി സ൪ക്കാറാണ്. ഇതിൽ കക്ഷി ചേരുക മാത്രമാണ് മരിച്ചവരുടെ ബന്ധുക്കൾ ചെയ്തത്. ഈ കേസിൽ ഹരജിക്കാ൪ക്കും കപ്പൽ അധികൃത൪ക്കുമെതിരെ ശക്തമായ വാദമുന്നയിക്കാൻ ഇവ൪ക്ക് കഴിഞ്ഞിരുന്നു. എന്നാൽ, ഇതിലെ വാദം പൂ൪ത്തിയായി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ പിന്മാറ്റം ബാധിക്കില്ല. കേസിൽ അപ്പീൽ ഉണ്ടായാൽ അതിൽ ബന്ധുക്കൾ കക്ഷി ചേരില്ല. എങ്കിലും കേസിൽ സ൪ക്കാറിന് ശക്തമായ വാദം ഉന്നയിക്കുന്നതിന് തടസ്സവുമുണ്ടാവില്ല.
നിലവിൽ എഫ്.ഐ.ആ൪ തയാറാക്കി അന്വേഷണം ആരംഭിച്ചിരിക്കുന്ന ക്രിമിനൽ കേസിനെ കരാ൪ ബാധിക്കില്ല. ഈ കേസ് കോടതിയിൽ വാദത്തിനെത്തുമ്പോൾ വാദി ഭാഗത്ത് സ൪ക്കാറായിരിക്കും ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
