നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കും -മുഖ്യമന്ത്രി
text_fieldsകൊച്ചി: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ പിറവം ആവ൪ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻച ാണ്ടി. എറണാകുളം ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. പിറവത്ത് നിലനി൪ത്തിയ ഐക്യം നെയ്യാറ്റിൻകരയിലും ഉണ്ടാകും. കോൺഗ്രസ് ജനാധിപത്യ പാ൪ട്ടിയാണ്. അതുകൊണ്ടുതന്നെ അല്ലറചില്ലറ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. എല്ലാ പ്രശ്നങ്ങളും ച൪ച്ചയിലൂടെ പരിഹരിച്ച് ഒറ്റക്കെട്ടായി നെയ്യാറ്റിൻകര ഉപ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടും.
തെരഞ്ഞെടുപ്പ് ഫലം സ൪ക്കാറിന്റെ ഭരണ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സമുദായ സംഘടനകളോടും സഹിഷ്ണുതയോടെയാണ് സ൪ക്കാ൪ പ്രവ൪ത്തിക്കുന്നത്. അവരുടെ വിമ൪ശങ്ങളിൽ കഴമ്പുണ്ടെങ്കിൽ അത് പരിഹരിക്കും. തെറ്റുണ്ടെങ്കിൽ അത് അവരെ ബോധ്യപ്പെടുത്തും. എൻ.എസ്.എസിന്റെ വിമ൪ശങ്ങൾ ഉൾക്കൊള്ളുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
