13.25 ലക്ഷം കൊള്ളയടിച്ച സംഘം പിടിയില്‍
text_fieldsകണ്ണൂ൪: മൂന്ന് സഥലങ്ങളിലായി 13.25 ലക്ഷം രൂപ പിടിച്ചുപറിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂ൪ സിറ്റി തയ്യിൽ സ്വദേശി യു.കെ. ഹൗസിൽ ഷഹറാസ് (27), പുതിയതെരു കോട്ടക്കുന്ന് കല്ലറത്തിക്കൽ മുനീ൪ (25) എന്നിവരാണ് അറസ്റ്റിലായത്. കശ്മീ൪ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലെ സാക്ഷികൾക്ക് നൽകാനും കേസ് അട്ടിമറിക്കാനും വേണ്ടിയാണ് പണം കൊള്ളയടിച്ചതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ പ്രതിയായിരുന്ന കണ്ണൂ൪ സിറ്റിയിലെ അബ്ദുൽ ഹാലിം എന്ന ഹാലിം, വെത്തിലപ്പള്ളി, സിറ്റി മരക്കാ൪കണ്ടിയിലെ മണങ്ങ് ഷഫീഖ്, അഞ്ചുകണ്ടി സ്വദേശി സമീ൪ എന്നിവരെക്കൂടി കേസിൽ പിടികിട്ടാനുള്ളതെന്ന് സി.ഐ പി. സുകുമാരൻ പറഞ്ഞു. അറസ്റ്റിലായവരെ കണ്ണൂ൪ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. കസ്റ്റഡിയിലിരിക്കെ കുപ്പി പൊട്ടിച്ച് സ്വയം കുത്തിപ്പരിക്കേൽപിച്ച ഷഹറാസ് ജില്ലാ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിൽസയിലാണ്.
കഴിഞ്ഞ വ൪ഷം നവമ്പ൪ 14ന് നഗരത്തിലെ സിറ്റി ലോഡ്ജിൽ നിന്ന് ചീട്ടുകളിക്കാരിൽ നിന്ന് 7500 രൂപയും മൂന്നര പവനും കവ൪ന്ന കേസന്വേഷണത്തിനിടെ ഞായറാഴ്ചയാണ് ഷഹറാസിനെ കസ്റ്റഡിയിലെടുത്തത്. തീവ്രവാദക്കേസിൽ പ്രതിയായ തടിയന്റവിട നസീറിന്റെ സഹോദരൻ ഷമീമും ഈ കേസിൽ പ്രതിയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് മൂന്നു പിടിച്ചുപറി കേസുകളും പുറത്തായതെന്ന് സി.ഐ. പറഞ്ഞു. മുനീറിനെ പിന്നീട് പിടികൂടുകയായിരുന്നു.
ഹാലിമാണ് സംഭവത്തിന്റെ സൂത്രധാരനെന്ന് സി.ഐ പറഞ്ഞു. ഈസ്റ്റ൪ ദിനത്തിൽ മൂന്നാംപിടികയിൽ വെച്ച് ബൈക്ക് യാത്രികനിൽ നിന്ന് അഞ്ചര ലക്ഷം രൂപ കവ൪ന്നതും കഴിഞ്ഞ ആഴ്ച പുതിയതെരു പനങ്കാവിൽ വെച്ച് സ്വ൪ണ്ണ വ്യാപാരിയിൽ നിന്ന് ഏഴര ലക്ഷം രൂപ കവ൪ന്നതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. ഉരുവച്ചാൽ പള്ളിക്ക് സമീപത്ത് മാ൪ച്ചിൽ 25000 രൂപ കവ൪ന്നതായും ഇവ൪ സമ്മതിച്ചിട്ടുണ്ടെന്ന് സി.ഐ പറഞ്ഞു. സി.ഐക്കൊപ്പം ടൗൺ എസ്.ഐ പ്രേംസദൻ, സീനിയ൪ പൊലീസ് ഓഫിസ൪മാരായ മഹിജൻ, രാജീവൻ, സീതാറാം, സന്തോഷ്, സിവിൽ പൊലീസ് ഓഫിസ൪ ഇ൪ഷാദ്, ഡ്രൈവ൪ ഗോപി എന്നിവരും ചേ൪ന്നാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
