വീട്ടുതടങ്കലില്‍ കഴിഞ്ഞ മാനസിക രോഗികളായ അമ്മയെയും മകനെയും രക്ഷിച്ചു
text_fieldsപന്തളം: ദീ൪ഘകാലമായി സഹായത്തിനാരുമില്ലാതെ കഴിഞ്ഞിരുന്ന മാനസിക രോഗികളായ മാതാവിനെയും മകനെയും ജനമൈത്രി പൊലീസ് കണ്ടെത്തി.
പന്തളം തോന്നല്ലൂ൪ തൈവടക്കേതിൽ റാഹിലാബീവി (50), മകൻ നിസാം (28) എന്നിവരെയാണ് കണ്ടെത്തിയത്. വലിയ മതിലുകളുള്ള വീട്ടിൽ ഇവ൪ മാത്രമാണ് ഉണ്ടായിരുന്നത്. വിവരശേഖരണത്തിൻെറ ഭാഗമായാണ് ജനമൈത്രി പൊലീസ് എത്തിയത്. തുട൪ന്ന് പൊലീസ് സംഘം എത്തി വീട് പരിശോധിക്കുകയായിരുന്നു. ആദ്യം മാതാവ് റാഹിലാബീവിയെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. തുട൪ന്നുള്ള പരിശോധനയിൽ കുളിമുറിയിൽ നഗ്നനായി കിടന്ന മകൻ നിസാമിനെ കണ്ടെത്തുകയായിരുന്നു. താടിയും മുടിയും വള൪ത്തിയനിലയിലായിരുന്നു യുവാവ്. ഇവ൪ പഞ്ചായത്തംഗത്തിൻെറ ബന്ധുവാണെന്ന് കണ്ടെത്തി. സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിന്മേൽ ഇവരെ ബന്ധുക്കൾക്ക് കൈമാറി. ജനമൈത്രി ബീറ്റ് ഓഫിസ൪മാരായ ജയരാജ് പണിക്ക൪, ആ൪. മനോജ്കുമാ൪, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടുതടങ്കലിൽ കിടന്നവരെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
