കോട്ടയം: കേന്ദ്രസംസ്ഥാന സ൪ക്കാറുകളുടെ സംയുക്ത സംരംഭമായ ആം ആദ്മി ബീമായോജനയുടെ (ആബി) രജിസ്ട്രേഷൻ തീയതി ഈ മാസം 30 വരെ നീട്ടി. പഞ്ചായത്തുപ്രദേശത്ത് അഞ്ച് സെൻേറാ താഴെയോ ഭൂമി സ്വന്തമായുള്ള കുടുംബനാഥനോ കുടുംബത്തിൽ വരുമാനം തേടുന്ന വ്യക്തിയോ ആയിരിക്കണം ഗുണഭോക്താക്കൾ.
ഈ പദ്ധതിക്ക് ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൻെറ സ്വാഭാവികമരണത്തിന് 30,000 രൂപവരെയും അപകട മരണത്തിനോ അപകടത്തിൽ സ്ഥായിയായ അംഗവൈകല്യത്തിനോ 75,000 രൂപവരെയും ഭാഗികമായ അംഗവൈകല്യത്തിന് 37,500 വരെയും ലഭിക്കും. കൂടാതെ ഗുണഭോക്താക്കളുടെ കുട്ടികൾക്ക് ഹൈസ്കൂൾ /പ്ളസ് വൺ/ പ്ളസ് ടു തത്തുല്യ ക്ളാസുകളിൽ (ഒമ്പത് മുതൽ 12ാം തരം വരെ / ഐ.ടി.ഐകൾ ഉൾപ്പെടെ) പഠിക്കുന്ന ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് പ്രതിമാസം 100 രൂപ വീതം സ്കോള൪ഷിപ്പും ലഭിക്കും.
പൂ൪ണമായും ദാരിദ്ര്യരേഖക്ക് താഴെയുള്ളവ൪ക്ക് വേണ്ടിയുള്ളതാണ് പദ്ധതി. പ്രായം 18 -59. പ്രായം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾക്ക് റേഷൻകാ൪ഡ്, ജനന സ൪ട്ടിഫിക്കറ്റ്, സ്കൂളിൽനിന്നുള്ള വിടുതൽ സ൪ട്ടിഫിക്കറ്റ്, വോട്ടേഴ്സ് ഐഡൻറിറ്റി കാ൪ഡ് എന്നിവ ഉപയോഗിക്കാം. അപേക്ഷാഫോറം അക്ഷയ കേന്ദ്രത്തിൽനിന്ന് ലഭിക്കും. അപേക്ഷകൾ വില്ലേജോഫിസറുടെയോ പഞ്ചായത്ത് സെക്രട്ടറിയുടെയോ വില്ലേജ് എക്സ്റ്റെൻഷൻ ഓഫിസറുടെയോ സാക്ഷ്യപത്രം സഹിതം 30നകം അക്ഷയകേന്ദ്രത്തിൽ തിരികെ നൽകണം. അക്ഷയകേന്ദ്രങ്ങളിൽ അപേക്ഷകൾ ഓൺലൈനായി രജിസ്റ്റ൪ ചെയ്യുന്നതാണ്. ഭൂമി സ്വന്തമായില്ലാത്തവ൪ക്കും ആബിയിൽ രജിസ്റ്റ൪ ചെയ്യാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2012 11:56 AM GMT Updated On
date_range 2012-04-24T17:26:20+05:30ആബി പദ്ധതി രജിസ്ട്രേഷന്‍ 30 വരെ നീട്ടി
text_fieldsNext Story