കയര്‍മേഖലക്ക് 3.17 കോടി കേന്ദ്രധനസഹായം കൈമാറി
text_fieldsആലപ്പുഴ: കേന്ദ്രസ൪ക്കാ൪ കയ൪ബോ൪ഡ് വഴി നടപ്പാക്കുന്ന വിപണി വികസന സഹായപദ്ധതി പ്രകാരം 3.17 കോടി കേരള സ൪ക്കാറിന് നൽകി.
കയ൪ബോ൪ഡിൻെറ ആലപ്പുഴയിലെ കേന്ദ്ര കയ൪ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ബോ൪ഡ് ചെയ൪മാൻ പ്രഫ. ജി. ബാലചന്ദ്രൻ കേരള കയ൪വികസന ഡയറക്ട൪ ഡോ. കെ. മദനന് ചെക് കൈമാറി. കേന്ദ്രസ൪ക്കാറിനെ പ്രതിനിധാനം ചെയ്ത് ചെറുകിട വ്യവസായ വകുപ്പ് സെക്രട്ടറി ആ൪.കെ. മാത്തൂ൪ പങ്കെടുത്തു.
കയറിൻെറ ആഭ്യന്തര വിപണി വികസനത്തിനുവേണ്ട പരസ്യം, ഉൽപ്പന്ന വൈവിധ്യവത്കരണം, അടിസ്ഥാന സൗകര്യ വികസനം, കമ്പ്യൂട്ട൪വത്കരണം, നൂതന വിപണന തന്ത്രങ്ങൾ എന്നിവക്ക് കേന്ദ്രസഹായം ഉപയോഗിക്കുമെന്ന് ജി. ബാലചന്ദ്രൻ പറഞ്ഞു. കയ൪ബോ൪ഡ് സഹായത്തിന് തത്തുല്യമായ തുക സംസ്ഥാന ബജറ്റിലും വകയിരുത്തിയിരുന്നു. പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് 12ാം പഞ്ചവത്സര പദ്ധതിയിലും നടപ്പാക്കാനുള്ള നി൪ദേശങ്ങൾ കയ൪ബോ൪ഡ് കേന്ദ്രസ൪ക്കാറിന് സമ൪പ്പിച്ചു.
പദ്ധതിയനുസരിച്ച് കയ൪മേഖലയിലെ അപെക്സ് സൊസൈറ്റി, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവയുടെ മൂന്നുവ൪ഷത്തെ ശരാശരി വിൽപ്പനയുടെ പത്തുശതമാനമാണ് ധനസഹായം.
ഈ ധനസഹായം കേന്ദ്രസ൪ക്കാറും കേരള സ൪ക്കാറും തുല്യമായി വഹിക്കും. വരുന്ന പഞ്ചവത്സര പദ്ധതിയിൽ ഈ സഹായം 20 ശതമാനമാക്കി ഉയ൪ത്താൻ നടപടി കയ൪ബോ൪ഡ് സ്വീകരിച്ചതായും ജി. ബാലചന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
