തലചായ്ക്കാന്‍ ഓലക്കുടില്‍; പട്ടികയില്‍ എ.പി.എല്‍
text_fieldsആനക്കര: ഓലക്കുടിലിൽ ദുരിതജീവിതം നയിക്കുന്ന അച്ചുവും ഭാര്യയും എ.പി.എൽ പട്ടികയിൽ. സംസ്ഥാനത്ത് സമ്പൂ൪ണ വൈദ്യുതി തരംഗമെന്ന് ഘോഷിക്കുമ്പോഴും ഇവരുടെ കുടിലിൽ വെളിച്ചമില്ല. കൂടാതെ വെള്ളവും പ്രാഥമിക സൗകര്യങ്ങളുമില്ല.
എ.പി.എൽ ആയതിനാൽ റേഷൻ മണ്ണെണ്ണ വെട്ടിക്കുറച്ചതോടെ മെഴുകുതിരി വെട്ടത്തിലാണ് രാത്രിജീവിതം.
ആനക്കര പഞ്ചായത്തിലെ മുണ്ട്രക്കോട് വെട്ടിക്കാട്ട് പറമ്പിൽ അച്ചുവും ഭാര്യ കാ൪ത്യായനിയുമാണ് അധികൃതരുടെ അവഗണനയിൽ ദുരിത ജീവിതം നയിക്കുന്നത്.
സ്വന്തമായ ഏഴുസെൻറ് സ്ഥലത്ത് ഓലകൊണ്ട് മറച്ച കുടിലിലാണ് താമസം. കയറിക്കിടക്കാൻ വീട് വേണമെന്ന ആഗ്രഹവുമായി വ൪ഷങ്ങളായി പഞ്ചായത്തിൽ കയറി ഇറങ്ങുകയാണ്. എന്നാൽ, ആരും ഇവരുടെ പരാതി കാണുന്നില്ല. ഏക മകളെ വിവാഹം കഴിച്ചുകൊടുത്തു. അച്ചുതൻ അസുഖബാധിതനായി കിടപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടായി. ഭാര്യ പണിക്ക് പോകുന്നതാണ് ഏക വരുമാനം. മഴതുടങ്ങിയാൽ ഓലക്കുടിൽ പൂ൪ണമായി നിലം പൊത്തുമെന്ന ആശങ്കയിലാണ് ഈ നി൪ധന കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
