കിരീടം ലക്ഷ്യമിട്ട് സൈന
text_fieldsന്യൂദൽഹി: ഇന്ത്യൻ ഓപൺ സൂപ്പ൪ സീരീസ് ബാഡ്മിന്റൺ ടൂ൪ണമെന്റിന് ഇന്ന് തുടക്കം. സ്വന്തം മണ്ണിൽ കിരീടത്തിലേക്ക് ഉന്നമിടുന്ന സൈനാ നെഹ്വാളിനെ കൂടാതെ ഒട്ടേറെ ഇന്ത്യൻ താരങ്ങളും പ്രതീക്ഷയോടെ റാക്കറ്റേന്തുന്നുണ്ട്.
ലണ്ടൻ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസാന അവസരമെന്ന നിലക്ക് ജ്വാലഗുട്ടയടക്കം പ്രമുഖ ആതിഥേയ താരങ്ങൾക്ക് ടൂ൪ണമെന്റ് നി൪ണായകമാണ്. ഒളിമ്പിക് യോഗ്യത ഉറപ്പിച്ചുകഴിഞ്ഞ ലോക അഞ്ചാം നമ്പ൪ താരമായ സൈന വിശ്വമാമാങ്കത്തിനുള്ള തയാറെടുപ്പായാണ് ടൂ൪ണമെന്റിനെ കാണുന്നത്.
ഹോങ്കോങ്ങിന്റെ പുയിയിൽ യിപുമായി ആദ്യ കളിയിൽ മാറ്റുരക്കുന്ന സൈനക്ക് ജയിച്ചുകയറിയാൽ ക്വാ൪ട്ടറിൽ ഡെന്മാ൪ക്കിന്റെ ആൾ ഇംഗ്ളണ്ട് ചാമ്പ്യൻ ടീനെ ബോനിനെ നേരിടേണ്ടിവന്നേക്കും.
പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ അജയ് ജയറാമിനും ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസാന അവസരമാണിത്. ആദ്യ കളിയിൽ നാട്ടുകാരനായ സൗരഭ് വ൪മയാണ് ജയറാമിന്റെ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
