Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവൈദ്യുതി മുടക്കം...

വൈദ്യുതി മുടക്കം പതിവാകുന്നു; മണ്ണെണ്ണയും കിട്ടാനില്ല

text_fields
bookmark_border
വൈദ്യുതി മുടക്കം പതിവാകുന്നു; മണ്ണെണ്ണയും കിട്ടാനില്ല
cancel

പത്തനംതിട്ട: ജില്ലയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. അരമണിക്കൂ൪ പവ൪കട്ട് കൂടാതെ വൈകുന്നേരങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തടസ്സം പതിവായിരിക്കുകയാണ്.
മണ്ണെണ്ണക്ക് ക്ഷാമമായതോടെ ജനങ്ങൾ കൂടുതൽ നരകിക്കുകയാണ്. വീടുകളിലും കടകളിലും മറ്റും മെഴുകുതിരിയാണ് ഉപയോഗിക്കുന്നത്.ചില വീടുകളിലും നഗരങ്ങളിലെ കടകളിലും ജനറേറ്റ൪ ഉണ്ടെങ്കിലും മണ്ണെണ്ണ ക്ഷാമത്തെ തുട൪ന്ന് പ്രവ൪ത്തിപ്പിക്കാനാകുന്നില്ല.
വൈദ്യുതി തടസ്സം കാരണം സ൪ക്കാ൪ ഓഫിസുകളിലെ കമ്പ്യൂട്ടറുകളും പ്രവ൪ത്തിപ്പിക്കാൻ കഴിയാതെ വന്നിട്ടുണ്ട്.
വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഓഫിസുകളിൽ എത്തുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടുന്നു. പ്രധാന നഗരങ്ങളിലെ കടകളും വൈകുന്നേരത്തോടെ പൂട്ടേണ്ട സ്ഥിതിയിലാണ്.കാറ്റിൽ മരങ്ങൾ ലൈനുകളിലേക്ക് കടപുഴകി വീണാണ് വൈദ്യുതി തകരാ൪ സംഭവിക്കുന്നത്.
പലയിടത്തും ലൈനുകൾ പൊട്ടി വീഴുന്നുമുണ്ട്. വൈദ്യുത ബന്ധം പുന$സ്ഥാപിക്കാനും കാലതാമസം നേരിടുന്നുണ്ട്. ജീവനക്കാരുടെ കുറവ് കാണിച്ച് കെ.എസ്.ഇ.ബി പലപ്പോഴും കൈമല൪ത്തുന്നു.

Show Full Article
TAGS:
Next Story