കൊല്ലം: വെള്ളിയാഴ്ചയിലെ ശക്തമായ കാറ്റിലും മഴയിലും കൊല്ലം ഇലക്ട്രിക്കൽ സ൪ക്കിൾ പരിധിയിൽ നിലം പൊത്തിയത് 347 പോസ്റ്റുകൾ. 665 സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു. 790 സ്ഥലങ്ങളിലാണ് വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണത്.
കുണ്ടറ, കാവനാട്, അയത്തിൽ സബ്സ്റ്റേഷനുകളിൽ നിന്ന് നഗരത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അറുപത് 11 കെ.വി ഫീഡറുകളും തകരാറിലായി. അപ്രതീക്ഷിതമായ പ്രകൃതിക്ഷോഭത്തിന് പുറമേ വൈദ്യുതി കൂടി നിലച്ചതോടെ ജനജീവിതം അക്ഷരാ൪ഥത്തിൽ ദുസ്സഹമായി. 50 ലക്ഷം രൂപയുടെ നഷ്ടമാണ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏഴോടെ നിലച്ച വൈദ്യുതി പലയിടങ്ങളിലും ശനിയാഴ്ച വൈകിയും പുന$സ്ഥാപിക്കാനായില്ല. നഗരത്തിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ ജില്ലാ ആശുപത്രിയിലേക്കുള്ള വൈദ്യുതി വിതരണം മാത്രമാണ് പുന$സ്ഥാപിച്ചത്. സുരക്ഷാപ്രശ്നങ്ങളില്ലെന്നുറപ്പ് വരുത്തിയശേഷമാണ് സപൈ്ള നൽകിയത്.
പകൽ കടുത്ത ചൂടു കൂടിയായതോടെ വീടുകളിലോ മറ്റ് കെട്ടിടങ്ങൾക്കുള്ളിലോ ഇരിക്കാനാവാത്ത സ്ഥിതിയായിരുന്നു. കുടിവെള്ളമെത്തിയെങ്കിലും മോട്ടോറുകൾ പ്രവ൪ത്തിപ്പിക്കാനാവാതെ നഗരവാസികൾ ഏറെ പണിപ്പെട്ടു. വൈദ്യുതിക്ക് പുറമേ വെള്ളം കൂടി കിട്ടാതെ വന്നതോടെ മിക്ക ഹോട്ടലുകളും തുറന്നില്ല. പല സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇവിടങ്ങളിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് വൈദ്യുതി വിതരണം വിച്ഛേദിച്ചത്. അപകടസാധ്യത നിലനിന്നതിനാൽ ശനിയാഴ്ച പുല൪ച്ചെയോടെയാണ് വൈദ്യുതി പുന$സ്ഥാപിക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിക്കാനായത്. സ൪ക്കിൾ പരിധിയിലെ ജീവനക്കാ൪ക്ക് പുറമേ മാവേലിക്കര, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ജീവനക്കാരെയെത്തിച്ചാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. നഗരത്തിലെ മുപ്പതോളം 11 കെ.വി ഫീഡറുകളിലെ തകരാറുകൾ ഉച്ചയോടെ പരിഹരിക്കാനായെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു. പൂ൪ണമായും വൈദ്യുതി വിതരണം പുന$സ്ഥാപിക്കണമെങ്കിൽ 48 മണിക്കൂറെടുക്കുമെന്നാണ് പറയുന്നത്. എങ്കിലും ശനിയാഴ്ച വൈകി നഗരത്തിൽ 75 ശതമാനം സ്ഥലങ്ങളിൽ വൈദ്യുതിവിതരണം പുന$സ്ഥാപിക്കാനായതായി കെ.എസ്.ഇ.ബി അധികൃത൪ അറിയിച്ചു. കരാ൪ ജീവനക്കാരെ ഉൾപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിലാണ് പുന$സ്ഥാപന ജോലികൾ പുന$സ്ഥാപിക്കുന്നത്. ചവറ, തെക്കുംഭാഗം, മരുത്തടി, തങ്കശ്ശേരി, വാടി, തൃക്കടവൂ൪, നീരാവിൽ, കുരീപ്പുഴ, പെരിനാട്, പ്രാക്കുളം എന്നിവിടങ്ങളിലാണ് കൂടതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. ആശുപത്രികൾ, വാട്ട൪ അതോറിറ്റി, പമ്പിങ് സ്റ്റേഷനുകൾ, ടെലിഫോൺ എക്്സ്ചേഞ്ചുകൾ, വിവിധ മാധ്യമ സ്ഥാപനങ്ങൾ എന്നിവക്ക് മുൻഗണന നൽകിയാണ് വൈദ്യുതി നൽകിയത്.
വൈദ്യുതി പുന$സ്ഥാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾ പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലേക്ക് തള്ളിക്കയറിയത് സംഘ൪ഷാവസ്ഥക്ക് കാരണമാക്കി. വെള്ളിയാഴ്ച തകരാറിലായ വൈദ്യുതി ശനിയാഴ്ച രാത്രി എട്ടായിട്ടും പല സ്ഥലങ്ങളിലും പുന$സ്ഥാപിച്ചിട്ടില്ലെന്നാരോപിച്ചാണ് നാട്ടുകാ൪ സെക്ഷൻ ഓഫിസിലേക്ക് തള്ളിക്കയറിയത്. ഇരവിപുരം എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് ഉപഭോക്താക്കളെ പിരിച്ചുവിട്ടത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2012 10:52 AM GMT Updated On
date_range 2012-04-22T16:22:28+05:30തകര്‍ന്നത് 347 പോസ്റ്റുകള്‍
text_fieldsNext Story