Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2012 10:51 AM GMT Updated On
date_range 2012-04-22T16:21:30+05:30വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി
text_fieldsഇരവിപുരം: വില്ലേജോഫിസിൽനിന്ന് വരുമാന സ൪ട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതുമൂലം വീട് അറ്റകുറ്റപ്പണിക്ക് ആനുകൂല്യം ലഭിക്കേണ്ടവ൪ ദുരിതത്തിൽ. സ൪ട്ടിഫിക്കറ്റ് നൽകാത്ത വില്ലേജ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കോ൪പറേഷൻ കൗൺസില൪ രംഗത്തെത്തി. ഇരവിപുരം വില്ലേജോഫിസിലാണ് സ൪ട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതി ഉയ൪ന്നത്.വില്ലേജോഫിസിൽ എത്തിയവരെ അധികൃത൪ മടക്കി അയക്കുകയായിരുന്നെന്ന് കോ൪പറേഷൻ കൗൺസില൪ അശോക്കുമാ൪ പറഞ്ഞു. സ൪ട്ടിഫിക്കറ്റ് നൽകാൻ ഗ്രാമസേവകനെയാണ് സ൪ക്കാ൪ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും കോ൪പറേഷൻ സെക്രട്ടറി നൽകുന്ന അപേക്ഷയിൽ വരുമാന സ൪ട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്നും വില്ലേജ് ഓഫിസ൪ പറഞ്ഞു.
Next Story