Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2012 10:16 AM GMT Updated On
date_range 22 April 2012 10:16 AM GMTമരണം വഴുതിമാറിയ ആശ്വാസത്തില്‍ രാധാകൃഷ്ണന്
text_fieldsbookmark_border
പാലക്കാട്: മരണം മുന്നിൽക്കണ്ട ഭീതി ഓട്ടോഡ്രൈവ൪ രാധാകൃഷ്ണനെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോൾ മിനിവാനിൻെറ പിന്നിലായിരുന്നു കുഴൽമന്ദം വെള്ളപ്പാറ സ്വദേശിയായ രാധാകൃഷ്ണൻെറ ഓട്ടോ. ഓട്ടോയുടെ ഹാൻഡിൽ ലോക്കായതാണ് രക്ഷയായത്.
പാലക്കാട് ടൗണിൽ ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണൻ രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടത്തിന് സാക്ഷിയായത്. കാവശ്ശേരി സ്വദേശികൾ സഞ്ചരിച്ച വാനിലിടിച്ച ലോറി ഓട്ടോയിൽ ഇടിക്കും മുമ്പേ രാധാകൃഷ്ണൻ പുറത്തേക്ക് ചാടുകയായിരുന്നു. ലോറിയിലിടിച്ച ഓട്ടോ പൂ൪ണമായി തക൪ന്നു. നിസ്സാര പരിക്കുകളോടെ ജില്ലാ ആശുപത്രിയിലെത്തിയ രാധാകൃഷ്ണൻ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story