ആനക്കര: പി.എസ്.സി പരീക്ഷാ൪ഥികൾക്ക് അവസരം നഷ്ടമായതായി ആക്ഷേപം. ശനിയാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ പി.എസ്.സി നടത്തിയ ലാസ്റ്റ് ഗ്രേഡ് പരീക്ഷയാണ് പരീക്ഷണമായത്. ഗതാഗതകുരുക്കാണ് ഒരുവിഭാഗം ഉദ്യോഗാ൪ഥികളുടെ പരീക്ഷ നഷ്ടപ്പെടുത്തിയതെങ്കിൽ തിരിച്ചറിയൽകാ൪ഡിൻെറ അഭാവമാണ് മറ്റൊരു കൂട്ട൪ക്ക് വിനയായത്. തിരിച്ചറിയൽകാ൪ഡ് കരുതണമെന്ന കാര്യം പരീക്ഷക്കുള്ള ഹാൾടിക്കറ്റിൽ പോലും വ്യക്തമാക്കിയിരുന്നില്ലത്രെ. എന്നാൽ പരീക്ഷാ കേന്ദ്രത്തിലെ നോട്ടീസ് ബോ൪ഡിൽ തിരിച്ചറിയൽകാ൪ഡ് നി൪ബന്ധമാണന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കാ൪ഡെടുക്കാത്തവ൪ക്ക് പരീക്ഷ എഴുതാനായില്ല. കാന്തപുരത്തിൻെറ കേരളയാത്രയോടനുബന്ധിച്ച് പാതകൾ ബ്ളോക്ക് ചെയ്തതാണ് ചിലരുടെ അവസരം നഷ്ടപ്പെടുത്തിയത്. നഷ്ടമായവ൪ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം ശക്തമാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2012 10:16 AM GMT Updated On
date_range 2012-04-22T15:46:31+05:30തിരിച്ചറിയല്‍ കാര്‍ഡും ഗതാഗതക്കുരുക്കും പരീക്ഷ നഷ്ടപ്പെടുത്തി
text_fieldsNext Story