കണ്ണാടി ദുരന്തം: മരണസംഖ്യ ഉയര്‍ത്തിയത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത
text_fieldsപാലക്കാട്: തൃശൂ൪-പാലക്കാട് ദേശീയപാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയ൪ത്തിയത് ജില്ലയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത. രാത്രി ചികിത്സക്ക് ഡോക്ട൪ പോലുമില്ലാതിരുന്ന ജില്ലാ ആശുപത്രിയിലേക്ക് സാരമായി പരിക്കേറ്റ 25ഓളം പേരെയും കൊണ്ട് വാഹനങ്ങൾ കുതിച്ചെത്തിയപ്പോൾ നഴ്സുമാ൪ അടക്കമുള്ളവ൪ മിഴിച്ചു നിൽക്കുകയായിരുന്നു.
മൂന്നുപേരാണ് അപകട സ്ഥലത്ത് മരിച്ചത്. മരണവേദന കൊണ്ടു പിടയുന്നവരെ പരിശോധിക്കാനോ വിദഗ്ധ ചികിത്സ ലഭ്യമാക്കാനോ വേണ്ട സജ്ജീകരണങ്ങൾ ജില്ലാ ആശുപത്രിയിലുണ്ടായിരുന്നില്ല. ഇതിനാൽ മൂന്നു ജീവൻ കൂടി രാത്രി തന്നെ പൊലിഞ്ഞു. കാഷ്വാലിറ്റിയിലെ സ്ഥലസൗകര്യക്കുറവും പ്രശ്നമായി. ഗുരുതര പരിക്കേറ്റ് കിടക്കുന്നവരിൽ നിന്നുപോലും പേരും വിവരങ്ങളും ശേഖരിക്കാനായിരുന്നു ആശുപത്രി അധികൃത൪ തിരക്കുകൂട്ടിയത്.
വൻ അപകടങ്ങൾ ഉണ്ടാകുമ്പോൾ കാര്യക്ഷമമായി പ്രവ൪ത്തിച്ച് ദുരന്തത്തിൻെറ ആഘാതം കുറക്കേണ്ട ആരോഗ്യവിഭാഗം ദയനീയമായി പരാജയപ്പെടുന്നതാണ് ജില്ലാ ആശുപത്രിയിൽ കണ്ടത്. ഒരു വ൪ഷം മുമ്പ് ജില്ലാ ആശുപത്രിയിൽ ആരംഭിച്ച ട്രോമാകെയ൪ യൂനിറ്റ് ഏറെക്കുറെ മരവിച്ച അവസ്ഥയിലാണ്. സ്പെഷലിസ്റ്റ് ഡോക്ട൪മാരുടെ കുറവാണ് ഇതിന് കാരണമായി ആരോഗ്യവകുപ്പ് അധികൃത൪ പറയുന്നത്. സ൪ജൻ, ഓ൪ത്തോ സ൪ജൻ, അനസ്തറ്റിസ്റ്റ്, ന്യൂറോ സ൪ജൻ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കിയാലേ ട്രോമാകെയ൪ കാര്യക്ഷമമാകൂ.
ജില്ലാ ആശുപത്രിയിൽ മാത്രം 18 ഓളം സ്പെഷലിറ്റ് ഡോക്ട൪മാരുടെ ഒഴിവാണുള്ളത്. ജില്ലയിൽ ഇത് 70ലധികമാണ്. ന്യൂറോസ൪ജൻെറ തസ്തികപോലും ജില്ലാ ആശുപത്രിയിലില്ല. സ൪ക്കാ൪ തലത്തിൽ ന്യൂറോസ൪ജൻെറ സേവനം തേടണമെങ്കിൽ തൃശൂ൪ മെഡിക്കൽ കോളജിൽ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
