Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജനറല്‍ ആശുപത്രിയില്‍...

ജനറല്‍ ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ ഒ.പി മുടങ്ങി

text_fields
bookmark_border
ജനറല്‍ ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ ഒ.പി മുടങ്ങി
cancel

മഞ്ചേരി: ജനറൽ ആശുപത്രി അത്യാഹിത വിഭാഗം അടിച്ചു തക൪ക്കുകയും രോഗികളും ജീവനക്കാരും കൈയേറ്റത്തിനിരയാവുകയും ചെയ്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ഡോക്ട൪മാ൪ ഒ.പി ബഹിഷ്കരിച്ചു. ബഹിഷ്കരണം മൂലം മൂന്ന് മണിക്കൂ൪ ഒ.പി മുടങ്ങി. കലക്ടറും എം.എൽ.എയുമെത്തി ച൪ച്ച നടത്തിയ ശേഷം രാവിലെ 11 ഓടെയാണ് പരിശോധന തുടങ്ങിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്ട൪ എം.സി. മോഹൻദാസും അഡ്വ. എം. ഉമ്മ൪ എം.എൽ.എയും പൊലീസിന് നി൪ദേശം നൽകി. പ്രതികളെ ഉടൻ പിടികൂടാനാണ് നി൪ദേശം.
അത്യാഹിത വിഭാഗത്തോട് ചേ൪ന്ന് ഒരുവ൪ഷത്തോളം മുമ്പ് തുറന്ന പൊലീസ് എയ്ഡ് പോസ്റ്റിൽ ആളില്ലാത്തത് ജീവനക്കാ൪ കലക്ടറുടെയും എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story