കുടിവെള്ളം കിട്ടാക്കനി; പദ്ധതികള്‍ കടലാസില്‍
text_fieldsമലപ്പുറം: കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും കുടിവെള്ള പദ്ധതികൾക്കുവേണ്ടി വകയിരുത്തിയ ലക്ഷങ്ങൾ വ൪ഷങ്ങളായി ചെലവഴിക്കാതെ കിടക്കുന്നു. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ മാത്രം എട്ട് പദ്ധതികൾ എസ്റ്റിമേറ്റ് പോലും സമ൪പ്പിക്കാതെ കടലാസിൽ തുടരുകയാണ്. 2009-10, 2010-11, 2011-12 വ൪ഷങ്ങളിലായി ലോക്സഭാംഗം ഇ.ടി. മുഹമ്മദ് ബഷീറിൻെറ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നടപ്പാക്കാൻ നി൪ദേശിച്ച പദ്ധതികളാണ് ബന്ധപ്പെട്ട വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം യാഥാ൪ഥ്യമാകാത്തത്. തെന്നല പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്ക് ഒന്നര ലക്ഷം, പെരുമണ്ണ ക്ളാരിയിൽ രണ്ട് പദ്ധതികളിലായി 5.5 ലക്ഷം, താനാളൂ൪ പഞ്ചായത്തിൽ ആറ് ലക്ഷം, കോട്ടക്കൽ നഗരസഭയിലെ ചക്കാലക്കൽ എസ്.സി കോളനിയിൽ മൂന്ന് ലക്ഷം, ആലങ്കോട് പഞ്ചായത്തിൽ അഞ്ച് ലക്ഷം, വളാഞ്ചേരി പഞ്ചായത്തിൽ എട്ട് ലക്ഷം, കാലടി പഞ്ചായത്തിൽ അഞ്ച് ലക്ഷം എന്നീ പദ്ധതികൾക്കാണ് എസ്റ്റിമേറ്റ് പോലും സമ൪പ്പിക്കാത്തത്.
2009 -2010 മുതൽ 2011-2012 വരെ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ 295 പ്രവൃത്തികൾക്കായി 9,65,30,000 രൂപയാണ് എം.പി ഫണ്ടിൽനിന്ന് അനുവദിച്ചത്. ഇതിൽ 236 പ്രവൃത്തികൾക്കായി 6,98,45,000 രൂപക്ക് ഭരണാനുമതി നൽകി. 154 പ്രവൃത്തികൾ 3,68,90,000 ലക്ഷം രൂപ ചെലവിൽ പൂ൪ത്തിയാക്കി. നീക്കിവെച്ച എം.പി ഫണ്ടിൽനിന്ന് 38 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
3,29,55,000 രൂപക്കുള്ള 82 പ്രവൃത്തികൾ നി൪വഹണത്തിൻെറ വിവിധ ഘട്ടങ്ങളിലാണുള്ളത്. 2,66,85,000 രൂപയുടെ 59 പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് സമ൪പ്പിക്കാത്തതിനാൽ ഇനിയും ഭരണാനുമതി ലഭിച്ചിട്ടില്ല. വഴിമുട്ടിയ എട്ട് കുടിവെള്ള പദ്ധതികളും ഇതിലുൾപ്പെടും.
ബന്ധപ്പെട്ട ബി.ഡി.ഒമാ൪ നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി യാൽ ദിവസങ്ങൾക്കകം പദ്ധതികൾക്ക് ഭരണാനുമതി നൽകാനാകുമെന്ന് കലക്ടറേറ്റ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി പറഞ്ഞു. പദ്ധതികൾ സമയത്ത് യാഥാ൪ഥ്യമാക്കുന്നതിൽ എൻജിനീയറിങ് വിഭാഗം ജീവനക്കാരുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമയത്തിന് നടപടിക്രമങ്ങൾ പൂ൪ത്തീകരിക്കുന്നില്ല. നി൪മാണം ആരംഭിച്ച ശേഷം പുതുക്കി നിശ്ചയിക്കുന്ന നിരക്കുകളിൽ രണ്ടാമത് എസ്റ്റിമേറ്റ് സമ൪പ്പിക്കുന്നത് പദ്ധതികൾ നടപ്പാക്കുന്നതിന് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കുടിവെള്ള പദ്ധതികളുടെ ശരിയായ സാധ്യതാ പഠനം നടത്തിയ ശേഷം മാത്രമേ ഇനി അനുവാദം നൽകൂ. പദ്ധതികളുടെ പ്രവ൪ത്തന പുരോഗതി പരിശോധിക്കാൻ ബ്ളോക്ക് തലത്തിൽ അവലോകന യോഗങ്ങൾ സംഘടിപ്പിക്കാനും പരിപാടിയുണ്ട്. നി൪മാണ പ്രവ൪ത്തികളുടെ പുരോഗതി വിലയിരുത്താൻ പദ്ധതി പ്രദേശങ്ങൾ ഇടക്കിടെ നേരിട്ട് സന്ദ൪ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്റ്റിമേറ്റ് വീണ്ടും പുതുക്കേണ്ട സാഹചര്യം ഒഴിവാക്കാൻ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് മുമ്പ് ഗുണഭോക്തൃ സമിതികളുടെ അഭിപ്രായം പരിഗണിക്കണമെന്ന് അവലോകന യോഗം നി൪ദേശിച്ചു. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കാനുള്ള തടസ്സങ്ങൾ നി൪വഹണ ഉദ്യോഗസ്ഥ൪ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി അറിയിച്ചു. കലക്ടറേറ്റ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ട൪ എം.സി. മോഹൻദാസ്, ജില്ലാ പ്ളാനിങ് ഓഫിസ൪ കെ. മുഹമ്മദലി, സീനിയ൪ ഫിനാൻസ് ഓഫിസ൪ എം.കെ. രവി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അബ്ദുല്ലക്കുട്ടി, ബി.ഡി.ഒമാ൪, ബ്ളോക്ക്തല അസി. എക്സി എൻജിനീയ൪മാ൪, നഗരസഭാ എൻജിനീയ൪മാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
