പുല്‍പള്ളി ആയുര്‍വേദ ഡിസ്പെന്‍സറി: നടപടികള്‍ ചുവപ്പുനാടയില്‍
text_fieldsപുൽപള്ളി: ആടിക്കൊല്ലിയിലെ പുൽപള്ളി ഗവ. ആയു൪വേദ ഡിസ്പെൻസറി ആശുപത്രിയാക്കി ഉയ൪ത്താനുള്ള നടപടികൾ വീണ്ടും ചുവപ്പുനാടയിൽ കുരുങ്ങി. 2000ത്തിലാണ് ഡിസ്പെൻസറി ആശുപത്രിയാക്കാൻ കെട്ടിടമടക്കം സൗകര്യങ്ങളൊരുക്കിയത്. ഭൗതിക സാഹചര്യങ്ങൾ ഒരുക്കി ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും തുട൪ നടപടികളുണ്ടായില്ല. ഈ വ൪ഷം ആദ്യം ആതുരാലയത്തിൽ കിടത്തി ചികിത്സാ സൗകര്യമൊരുക്കാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇക്കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ആശുപത്രിക്കായി ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒ.പി പ്രവ൪ത്തനം മാത്രമാണ് നടക്കുന്നത്.
ഡോക്ടറുടെ സേവനവും കൃത്യമായില്ല. ഇതുമൂലം ചികിത്സ തേടിയെത്തുന്നവ൪ പലപ്പോഴും നിരാശരായി മടങ്ങുന്നു. ആശുപത്രിക്കായി നി൪മിച്ച കെട്ടിടത്തിൻെറ മുകൾഭാഗം മരപ്പട്ടിയും വവ്വാലുകളും കൈയടക്കിയിരിക്കുന്നു.
ആതുരാലയത്തോടുള്ള അവഗണന തുടരുമ്പോൾ പിന്നാക്ക വിഭാഗത്തിൽനിന്ന് ഉൾപ്പെടെയുള്ള രോഗികൾ മതിയായ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
