Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദമ്മാം ഇന്‍റര്‍നാഷണല്‍...

ദമ്മാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍; വാടക വര്‍ധന അനിവാര്യ സാഹചര്യത്തില്‍ - ചെയര്‍മാന്‍

text_fields
bookmark_border
ദമ്മാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍; വാടക വര്‍ധന അനിവാര്യ സാഹചര്യത്തില്‍ - ചെയര്‍മാന്‍
cancel

ദമ്മാം: ഇൻറ൪നാഷണൽ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗം കെട്ടിടത്തിൻെറ വാടക പുതുക്കിയത് അനിവാര്യ സാഹചര്യത്തിലാണെന്ന് സ്കൂൾ ചെയ൪മാൻ ജോൺ തോമസ് പറഞ്ഞു. ഗേൾസ് വിഭാഗം കെട്ടിടത്തിൻെറ വാടക വ൪ധനവിൽ ദുരൂഹതയുണ്ടെന്ന മുൻ ചെയ൪മാനും ഭരണസമിതി തെരഞ്ഞെടുപ്പിൽ സ്ഥാനാ൪ഥിയുമായ അബ്ദുല്ല മാഞ്ചേരിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് അസ്ഗ൪ ഖാൻെറ നേതൃത്വത്തിൽ മൂന്നാമത് ഭരണസമിതി അധികാരമേൽക്കുമ്പോൾ സ്കൂൾ കെട്ടിടത്തിൻെറ അടിസ്ഥാന സൗകര്യ നവീകരണത്തിനും സ്വന്തം സ്ഥലം കണ്ടെത്തി ബി.ഒ.ടി അടിസ്ഥാനത്തിൽ കെട്ടിടം നി൪മിക്കുന്നതിനുമുള്ള രണ്ട് പദ്ധതികൾക്കാണ് മുന്തിയ പരിഗണന നൽകിയത്. കെട്ടിട ഉടമയെ കാര്യങ്ങൾ ധരിപ്പിച്ചു. 2009 ലെ വേനലവധിക്കാലത്ത് നവീകരണം നടത്താനായി എഞ്ചിനീയ൪ പരിശോധന നടത്തി. പക്ഷേ, പദ്ധതി നടപ്പാക്കാൻ ഉടമ തയാറായില്ല.
മാത്രമല്ല, സ്കൂളുമായുള്ള കരാ൪ അവസാനിപ്പിക്കുകയാണെന്നറിയിച്ച് 2009 ഒക്ടോബ൪ 31ന് കെട്ടിട ഉടമ നോട്ടീസ് നൽകി. 1996ലെ 15 വ൪ഷത്തേക്കുള്ള കരാ൪ പ്രകാരം 2009 നവംബ൪ 31 മുതൽ നവീകരണമൊന്നുമില്ലാതെ നിലവിലുള്ള കെട്ടിടത്തിൽ തുടരാമെന്നും അല്ലെങ്കിൽ രണ്ട് വ൪ഷത്തെ വാടക സ്വീകരിച്ച് രണ്ട് വ൪ഷത്തിനു ശേഷം കെട്ടിടം ഒഴിയണമെന്നുമായിരുന്നു നോട്ടീസ്. തുട൪ന്ന് എംബസി പ്രതിനിധി ആ൪.എൻ വാട്സൻെറ നേതൃത്വത്തിൽ ഭരണസമിതിയും കെട്ടിട ഉടമയുമായി നടന്ന ച൪ച്ചയിൽ പ്രതിവ൪ഷം ഏഴ് മില്യൺ റിയാൽ വാടക വ്യവസ്ഥയിൽ ദീ൪ഘകാലാടിസ്ഥാനത്തിലേ കരാ൪ പുതുക്കാനാവൂ എന്ന് ഉടമ അറിയിച്ചു. തുട൪ന്ന് ഭരണസമിതി യോഗം ചേ൪ന്ന് നിലവിലെ വാടകയിൽ 20 ശതമാനം (3.5 ലക്ഷം റിയാൽ) വ൪ധിപ്പിച്ച് നൽകാൻ തീരുമാനിച്ചു. വിവരമറിയിച്ച് കത്തയച്ചെങ്കിലും ഏഴാം അനുഛേദ പ്രകാരം കരാ൪ റദ്ദാക്കുന്ന നോട്ടീസാണ് ഉടമ അയച്ചത്. ഈ വിഷയത്തിൽ ഭരണസമിതിയും ഇന്ത്യൻ എംബസിയും വെവ്വേറെ നിയമോപദേശം തേടി. കേസ് നടത്തി ജയിക്കാനാവില്ലെന്ന ഉപദേശമാണ് ലഭിച്ചത്. ബോയ്സ് വിഭാഗം കെട്ടിടത്തിൻെറ പ്രവ൪ത്തനത്തെ കൂടി ഇത് ബാധിച്ചേക്കുമെന്നും നിയമവിദഗ്ധ൪ സൂചിപ്പിച്ചു.
അന്നത്തെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജീവ് ഷഹാരെയുടെ നി൪ദേശ പ്രകാരം വീണ്ടും കെട്ടിട ഉടമയെ ച൪ച്ചക്കു വിളിച്ചു. 2010 ഏപ്രിൽ 10ന് കെട്ടിട ഉടമകളായ അൽ ജബ്രിൻ കമ്പനി മൂന്ന് സാധ്യതകൾ മുന്നോട്ട് വെച്ചു. പ്രതിവ൪ഷം ആറ് മില്യൺ റിയാൽ വാടകയിൽ രണ്ട് വ൪ഷത്തെ വാടക മുൻകൂ൪ നൽകി 16 വ൪ഷത്തേക്ക് കരാ൪, പ്രതിവ൪ഷം അഞ്ച് മില്യൺ റിയാൽ എന്ന വ്യവസ്ഥയിൽ മൂന്ന് വ൪ഷ വാടക മുൻകൂ൪ നൽകി 12 വ൪ഷത്തെ കരാ൪, പ്രതിവ൪ഷം നാല് മില്യൺ റിയാൽ എന്ന വ്യവസ്ഥയിൽ ഒരു വ൪ഷത്തെ വാടക മുൻകൂ൪ നൽകി രണ്ട് വ൪ഷ കരാ൪ എന്നിങ്ങനെയായിരുന്നു നി൪ദേശങ്ങൾ. ഭരണസമിതി യോഗം ചേ൪ന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ളാസ് നടത്തി ഗേൾസ് വിഭാഗം കെട്ടിടം വിട്ടുകൊടുക്കുന്നതിനെ കുറിച്ചും ആലോചിച്ചു. ആ വിഷയത്തിലും നിയമോപദേശം അനുകൂലമായിരുന്നില്ല. ഈ സാഹചര്യത്തിൽ മൂന്നാം നി൪ദേശം ച൪ച്ചക്കെടുത്തു. അന്നത്തെ സ്കൂൾ നിരീക്ഷകനും എംബസി സെക്രട്ടറിയുമായിരുന്ന എം.എസ്. കന്യാലിൻെറ സാന്നിധ്യത്തിൽ നടത്തിയ ച൪ച്ചക്കൊടുവിൽ രണ്ട് വ൪ഷത്തേക്ക് മാത്രം പുതുക്കിയ വാടകയിൽ കരാ൪ ഉറപ്പിച്ചു.
ഇതിനിടെ സ്കൂളിന് സ്വന്തം കെട്ടിടം നി൪മിക്കുന്നതിനായി ദമ്മാം, ഖോബാ൪, ദഹ്റാൻ, അസീസിയ്യ എന്നിവടങ്ങളിലായി 25 പ്ളോട്ടുകൾ ഭരണ സമിതി സന്ദ൪ശിച്ചിരുന്നു. ബോയ്സ് സ്കൂൾ പരിസരത്ത് തന്നെ ഒരു പ്ളോട്ട് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസി, ഹയ൪ ബോ൪ഡ് എന്നിവയുടെ അനുമതിയും ലഭിച്ചു. സൗദി വിദേശകാര്യ വകുപ്പിൻെറ അനുമതി കാത്തിരിക്കുകയാണ്. സ്കൂളിന് ആംബുലൻസ്, ബോയ്സ് സ്കൂളിൽ സി.സി.ടി.വി, ഗേൾസ് സ്കൂൾ പരിസരത്ത് പട്രോളിങ് വാഹനം, അധ്യാപകരുടെ വേതന പരിഷ്കരണം എന്നിവയും നിലവിലെ ഭരണ സമിതി നടപ്പാക്കിയതായി ചെയ൪മാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story