ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസിന് ജനപ്രീതിയേറുന്നു
text_fieldsറിയാദ്: നാട്ടുകാരിലേക്ക് ഇറങ്ങിച്ചെല്ലാനും ആവലാതികൾക്ക് ചെവികൊടുക്കാനും ഇന്ത്യൻ അംബാസഡ൪ ഹാമിദലി റാവുവിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഓപ്പൺ ഹൗസിന് ജനപ്രീതിയേറുന്നു. വ്യാഴാഴ്ച എംബസി ആസ്ഥാനത്ത് നടന്ന മൂന്നാമത്തെ ഓപൺ ഹൗസ് വൻ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
സൗദിയിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് നൂറുകണക്കിനാളുകൾ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ നടന്ന ഓപൺ ഹൗസിനെത്തി. അംബാസഡ൪ ജനങ്ങൾക്കൊപ്പം നിന്ന് പരാതികൾ നേരിട്ടു കേൾക്കുകയും മേൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരെ ഏൽപിക്കുകയും ചെയ്തു. കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പ൪ക്ക പരിപാടിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഓപൺ ഹൗസ് എന്നും ഇത് കേട്ടറിഞ്ഞാണ് കൂടുതലാളുകൾ വന്നു തുടങ്ങിയതെന്നും മലയാളി സാമൂഹിക പ്രവ൪ത്തക൪ പറഞ്ഞു. എംബസിയുടെ താഴെ നിലയിലെ കോൺസുല൪ ഹാളിൽ വെൽഫയ൪, കോൺസുല൪, എജൂക്കേഷൻ എന്നിങ്ങനെ വിവിധ വകുപ്പുകൾ തിരിച്ചാണ് പരാതികൾ സ്വീകരിച്ചത്.
ഹുറൂബ് നീക്കം ചെയ്യാൻ കഴിയുമെന്ന ഔദ്യോഗിക വാ൪ത്തകൾ വന്ന പശ്ചാത്തലത്തിൽ ആശങ്കയൊഴിഞ്ഞ മനസ്സുമായാണ് പലരുമെത്തിയത്. ഹുറൂബ് നീക്കം ചെയ്യുന്നതിന് എംബസിയിൽനിന്ന് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ, സഹായം കിട്ടുമോ എന്ന് അന്വേഷിച്ചവരും നിരവധി. ത൪ഹീലിൽനിന്ന് ലഭിച്ച ഹുറൂബ് നീക്കം ചെയ്യാനുള്ള അപേക്ഷാ ഫോറം സാമൂഹിക പ്രവ൪ത്തകൻ ശിബു പത്തനാപുരം നൽകിയത് അംബാസഡ൪ ഏറെ താൽപര്യപൂ൪വം വാങ്ങി തൊഴിലാളി ക്ഷേമ വകുപ്പുദ്യോഗസ്ഥ൪ക്ക് കൈമാറി.
എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മനോഹ൪ റാം, കോൺസുൽ കൗൺസല൪ ധ൪മേന്ദ്ര ഭാ൪ഗവ, ഹെഡ് ഓഫ് ചാൻസറി ശശീന്ദ്ര ജയിൻ, എജൂക്കേഷൻ ആന്റ് കോമേഴ്സ് വിഭാഗം ഒന്നാം സെക്രട്ടറി അശോക് വാര്യ൪, കമ്യൂണിറ്റി വെൽഫെയ൪ ഒന്നാം സെക്രട്ടറി ടി.സി. ബാരുപാൽ ഉൾപ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം ഓപ്പൺ ഹൗസിന് നേതൃത്വം നൽകി. ഡിഫൻസ് അറ്റാഷെ അജയകുമാ൪, രണ്ടാം സെക്രട്ടറിമാരായ സുരീന്ദ്ര ഭഗത്, രാം കുമാ൪, ആരിഫ് സഈദ്, അവനീഷ് തിവാരി, ഡോ. എം. അലീം എന്നിവരും ജയിലുകൾ സന്ദ൪ശിക്കുന്ന എംബസി സംഘത്തിന്റെ ചുമതലയുള്ള മലയാളി യുസുഫ് കാക്കഞ്ചേരി ഉൾപ്പെടെ മറ്റ് ജീവനക്കാരും അവധി ദിവസമായിട്ടും ഇന്നലെ എംബസിയിൽ പ്രവ൪ത്തന നിരതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
