ബോളിവുഡ് സിനിമ കാണുന്നവരില്‍ മദ്യപാനശീലം കൂടുതല്‍ -സര്‍വേ
text_fields ബോളിവുഡ് സിനിമ സ്ഥിരമായി കാണുന്ന കൗമാരക്കാരിൽ മദ്യപാനശീലം കൂടുതലെന്ന് പഠനം. വെള്ളിയാഴ്ച ദുബൈയിൽ നടന്ന വേൾഡ് കോൺഗ്രസ് ഓഫ് കാ൪ഡിയോളജിയിൽ, ഹെൽത് റിലേറ്റഡ് ഇൻഫ൪മേഷൻ ഡിസെമിനേഷൻ എഗെയ്ൻസ്റ്റ് യൂത്ത് അംഗം ഡോ.ജി.പി.നാസ൪ ആണ് പുതിയ പഠനം അവതരിപ്പിച്ചത്.
12-16 വയസ്സുള്ളവരിലാണ് സ൪വേ നടത്തിയത്. കൂടുതൽ മദ്യപാനരംഗങ്ങൾ ഉള്ള 59 പ്രശസ്ത ബോളിവുഡ് സിനിമകൾ കണ്ട 3,956 വിദ്യാ൪ഥികളെ ഗ്രൂപ് ആക്കി തിരിച്ച് അവരുടെ മദ്യപാനത്തിന്റെ തോത് എടുത്താണ് സ൪വേ. ഇവരിൽ ഏറ്റവും കൂടുതൽ മദ്യപാനരംഗങ്ങൾ ഉള്ള സിനിമ കണ്ടവരിൽ മറ്റുള്ളവരേക്കാൾ മൂന്നിരട്ടി കൂടുതൽ മദ്യപാനശീലം കണ്ടെത്തി. ബോളിവുഡ് സിനിമകളിലെ മദ്യപാനം ഇന്ത്യൻ വിദ്യാ൪ഥികളിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് ഡോ.ജി.പി. നാസ൪ പറഞ്ഞു.
മദ്യപാനം സംബന്ധിച്ച പരസ്യങ്ങൾ ഇന്ത്യൻ മാധ്യമങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകളിലടക്കം ഇത്തരം രംഗങ്ങൾക്ക് നിയന്ത്രണമുണ്ട്. എന്നാൽ, ബോളിവുഡ് സിനിമകളിലെ മദ്യപാനരംഗങ്ങൾ നിയന്ത്രിക്കാൻ ആത്മാ൪ഥമായ ശ്രമങ്ങളോ നിയമനടപടികളോ ഉണ്ടാകുന്നില്ല എന്ന് ഡോ.ജി.പി. നാസ൪ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
