അഞ്ചാം മന്ത്രി: പ്രസ്താവനകള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്-ലീഗ് ധാരണ
text_fieldsതിരുവനന്തപുരം: അഞ്ചാംമന്ത്രിയുടെ പേരിൽ പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കാൻ കോൺഗ്രസ്-ലീഗ് ധാരണ. ഇരുപാ൪ട്ടികളുടെയും സമുന്നത നേതാക്കൾ ടെലിഫോണിലൂടെ നടത്തിയ ച൪ച്ചയിലാണ് ധാരണ ഉണ്ടായത്.
മലപ്പുറം ജില്ലയിൽ യോഗങ്ങൾ സംഘടിപ്പിച്ച് മന്ത്രി ആര്യാടൻ മുഹമ്മദിനും കെ. മുരളീധരനും എതിരെ ലീഗ്നേതാക്കൾ പ്രസംഗിക്കുകയും ഇതിന് ബദലായി ഇരുവരും ലീഗിനെതിരെ പ്രതികരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ച൪ച്ച.
ആര്യാടനെ മോശമായി ചിത്രീകരിച്ച് പോസ്റ്റ൪ പതിച്ച ലീഗ് അണികളുടെ നടപടി പ്രശ്നം വഷളാക്കുമെന്ന് മുന്നണി നേതൃത്വം ഭയപ്പെടുന്നുണ്ട്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഇരുപാ൪ട്ടികളുടെയും നേതൃത്വം തിരിച്ചറിഞ്ഞതോടെയാണ് അനുരഞ്ജന നീക്കം തുടങ്ങിയത്.അണികളെയും നേതാക്കളെയും നിയന്ത്രിക്കാമെന്ന് ലീഗ്നേതൃത്വം കോൺഗ്രസിന് ഉറപ്പുനൽകി.
ലീഗിനെതിരെ പരസ്യപ്രതികരണം ഉണ്ടാവില്ലെന്ന് കോൺഗ്രസ് നേതൃത്വവും അറിയിച്ചു. തുട൪ന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആര്യാടൻ മുഹമ്മദിനോടും കെ. മുരളീധരനോടും പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരിത് അംഗീകരിച്ചതായാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
