മുദ്രപ്പത്രം: സംസ്ഥാന വ്യാപക അന്വേഷണം നടത്തും
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് കണ്ടെത്തിയ മുദ്രപ്പത്ര തട്ടിപ്പിൽ ക൪ശന നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. പത്മനാഭസ്വാമിക്ഷേത്ര സന്ദ൪ശനത്തിനുശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മുദ്രപ്പത്ര തട്ടിപ്പിനെക്കുറിച്ച് സംസ്ഥാന തലത്തിൽ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു. തട്ടിപ്പിന് പിന്നിൽ റാക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കും. ഇപ്പോൾ അത് പറയാനാകില്ല. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ അത് വ്യക്തമാകൂ. സബ്രജിസ്ട്രാ൪ ഓഫിസുകളിലടക്കം പരിശോധന നടത്തും. സംഭവം പുറത്തു വന്ന ഉടൻ ജില്ലാ ജഡ്ജിയെ സിറ്റി പൊലീസ് കമീഷണ൪ ചേംബറിൽ പോയി കണ്ടിരുന്നു. പൊലീസ് കേസ് എടുത്തിട്ടുണ്ട്. മറ്റ്പല സ്ഥലത്തും ഇത്തരത്തിൽ നടക്കാൻ സാധ്യതയുണ്ട്. വിപുലമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കും. മുദ്രപ്പത്രവുമായി ബന്ധപ്പെട്ട് ആധുനിക നടപടികൾ ധനവകുപ്പ് തയാറാക്കി വരികയാണെന്നും ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
