Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ പരിഷ്കാരത്തില്‍ അട്ടിമറി

text_fields
bookmark_border
വിദ്യാഭ്യാസ പരിഷ്കാരത്തില്‍ അട്ടിമറി
cancel

ന്യൂദൽഹി: വിദ്യാഭ്യാസ മേഖലയിൽ വിപുല പരിഷ്കരണം ലക്ഷ്യമിട്ട് കേന്ദ്രം ആവിഷ്കരിച്ച സുപ്രധാന നിയമനി൪മാണം സ്വകാര്യലോബി അട്ടിമറിച്ചു. വിദ്യാഭ്യാസ കച്ചവടത്തിന് ഒരുപരിധിവരെ കടിഞ്ഞാണാകുമെന്ന് കരുതുന്ന മൂന്നു ബില്ലുകൾ സ്വകാര്യ വിദ്യാഭ്യാസ ലോബിയുടെ കടുത്ത സമ്മ൪ദം മൂലം മുന്നോട്ടു നീക്കാൻ കഴിയുന്നില്ലെന്ന് മാനവശേഷി വികസന മന്ത്രി കപിൽ സിബൽ വെളിപ്പെടുത്തി.
തലവരി അടക്കം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അഴിമതി നിയന്ത്രണ ബിൽ, ഉന്നതവിദ്യാഭ്യാസ അക്രഡിറ്റേഷൻ-നിയന്ത്രണ അതോറിറ്റി ബിൽ, വിദേശ യൂനിവേഴ്സിറ്റി സെന്ററുകളെ നിയന്ത്രിക്കുന്നതിനുള്ള ബിൽ എന്നിവയാണ് തുട൪നടപടികൾ സ്വീകരിക്കാൻ കഴിയാതെ മരവിപ്പിച്ച നിലയിലായത്. ഈ ബില്ലുകൾക്ക് പാ൪ലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ട് രണ്ടു വ൪ഷമായി. ബില്ലുകൾ പാസാകാത്തതിന് പിന്നിൽ സ്വകാര്യലോബിയുടെ താൽപര്യമാണെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിൽ കപിൽ സിബൽ തുറന്നടിച്ചു.
പ്രവേശത്തിന് തലവരി, പല പേരുകളിൽ അന്യായ ഫീസ് ഈടാക്കൽ, മാനദണ്ഡ പ്രകാരം പഠന സൗകര്യങ്ങൾ ഒരുക്കാതിരിക്കൽ എന്നിങ്ങനെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ചൂഷണം അവസാനിപ്പിക്കുകയാണ് അഴിമതി നിയന്ത്രണ ബില്ലിന്റെ ലക്ഷ്യം. അഴിമതി നടത്തുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം വരെ പിഴയും സ്ഥാപനത്തിന്റെ മേലധികാരിക്ക് 10 വ൪ഷം വരെ തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂനിവേഴ്സിറ്റികൾക്കും അക്രഡിറ്റേഷൻ നി൪ബന്ധമാക്കുന്നതാണ് ദേശീയ അക്രഡിറ്റേഷൻ റെഗുലേറ്ററി അതോറിറ്റി ബിൽ. അക്രഡിറ്റേഷൻ ലഭിക്കണമെങ്കിൽ നിശ്ചിത നിലവാരത്തിലുള്ള ഭൗതിക സംവിധാനങ്ങളും പഠനസൗകര്യങ്ങളും സ്ഥാപനങ്ങൾക്ക് വേണം. അധ്യാപകരുടെ എണ്ണവും യോഗ്യതയുമെല്ലാം അക്രഡിറ്റേഷന് പരിഗണിക്കപ്പെടും. ഇക്കാര്യങ്ങളിൽ നിശ്ചിത നിലവാരം പുല൪ത്തുന്നുവെന്ന് പരിശോധിക്കാനും നിലവാരമില്ലാത്ത സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നിഷേധിക്കാനുമുള്ള അവകാശം കേന്ദ്ര സ൪ക്കാറിന് നൽകുന്നതാണ് ബിൽ. വിദേശ യൂനിവേഴ്സിറ്റി നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനാണ് വിദേശ യൂനിവേഴ്സിറ്റി ബിൽ മുഖ്യമായും ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ മേഖലയുമായി ഒരു ബന്ധവുമില്ലാത്ത ധനമോഹികളാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈയടക്കി വെച്ചിരിക്കുന്നതെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. സുപ്രധാന നിയമങ്ങളുടെ കരട് തയാറാക്കാൻ ഒരു വ൪ഷം മാത്രമാണെടുത്തത്. എന്നാൽ, രണ്ടു വ൪ഷമായി ബിൽ പാ൪ലമെന്റിന്റെ അംഗീകാരം കാത്തുകിടക്കുകയാണ്. ഈ വിഷയത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ വെടിഞ്ഞ് പാ൪ട്ടികൾ ഉണരണം. വിദ്യാഭ്യാസവും ആരോഗ്യവും പോലുള്ള വിഷയങ്ങൾ രാഷ്ട്രീയത്തിന് അതീതമായി കാണേണ്ടതുണ്ടെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story