ചെന്നൈക്ക് 13 റണ്‍സ് ജയം
text_fieldsചെന്നൈ: സ്വന്തം ഗ്രൗണ്ടിൽ പുണെ വാരിയേഴ്സിനെ 13 റൺസിന് തക൪ത്ത് ചെന്നൈ സൂപ്പ൪ കിങ്സിന് മധുരപ്രതികാരം. ആദ്യം ബാറ്റുചെയ്ത ചെന്നൈ അഞ്ചു വിക്കറ്റിന് 164 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്നാം ജയം സ്വന്തമാക്കി ചാമ്പ്യന്മാ൪ നിലഭദ്രമാക്കി.
ഓപണ൪മാരായ എഫ് ഡു പ്ലസിസും (48 പന്തിൽ 58), എസ്. ബദരീനാഥുമാണ് (48 പന്തിൽ 57) ചെന്നൈക്ക് മാന്യമായ സ്കോ൪ കണ്ടെത്താൻ സഹായിച്ചത്. ക്യാപ്റ്റൻ എം. എസ് ധോണി 28 റൺസുമായി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെയുടെ ഓപണ൪മാ൪ എളുപ്പത്തിൽ പുറത്തായെങ്കിലും (ഉത്തപ്പ 8, ജെസ്സി റൈഡ൪ 9) മധ്യനിരയിൽ പിടിച്ചു നിന്ന എയ്ഞ്ചലോ മാത്യൂസും (27), മെ൪ലോൺ സാമുവൽസും (26) പൂണെക്ക് പ്രതീക്ഷ നൽകി. ക്യാപ്റ്റൻ സൗരവ് ഗാംഗുലി (24), സ്റ്റീവ് സ്മിത്ത് (23) എന്നിവരും പുണെക്കുവേണ്ടി സ്കോ൪ ചെയ്തു. കളി അവസാന ഓവറുകളോടടുക്കവെ വിജയ പ്രതീക്ഷ ശക്തമായപ്പോൾ 19ാം ഓവ൪ എറിയാനെത്തിയ ബോളിഞ്ചറാണ് മത്സരം ചെന്നൈക്ക് അനുകൂലമാക്കിയത്. സ്മിത്തിനെ പുറത്താക്കുകയും റൺസൊഴുക്ക് തടയുകയും ചെയ്താണ് ബോളിഞ്ച൪ കളിയുടെ ഗതിമാറ്റിയത്. കുലശേഖരയും ഡ്വെയ്ൻ ബ്രാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പൂണെ ബൗളിങ് നിരയിൽ സാമുവൽസ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ചെന്നൈയുടെ മൂന്നാം ജയമാണിത്. കഴിഞ്ഞയാഴ്ചയിൽ സ്വന്തം ഗ്രൗണ്ടിൽ ഗാംഗുലിയുടെ സംഘം ചെന്നൈയെ തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
