Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഎന്‍ഡോസള്‍ഫാന്‍...

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: ഡി.ആര്‍.ഡി.ഒ പഠനം നടത്തും

text_fields
bookmark_border
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: ഡി.ആര്‍.ഡി.ഒ പഠനം നടത്തും
cancel

കാസ൪കോട്: രാജപുരം, ചീമേനി എസ്റ്റേറ്റുകളിൽ സൂക്ഷിച്ച 1600 ലിറ്റ൪ എൻഡോസൾഫാൻ നി൪വീര്യമാക്കുന്നത് സംബന്ധിച്ച് കൃഷിമന്ത്രി കെ.പി. മോഹനൻെറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ഉന്നതതല ച൪ച്ച നടത്തി.
എൻഡോസൾഫാൻ ശാസ്ത്രീയമായി നി൪വീര്യമാക്കുന്നത് സംബന്ധിച്ച് ഡിഫൻസ് റിസ൪ച് ആൻഡ് ഡവലപ്മെൻറ് ഓ൪ഗനൈസേഷൻ (ഡി.ആ൪.ഡി.ഒ) പഠനം നടത്തും. അവശേഷിക്കുന്ന എൻഡോസൾഫാൻ ദ്രവിക്കാത്ത ശക്തിയുള്ള കണ്ടെയ്നറുകൾ നി൪മിച്ച് സൂക്ഷിക്കുന്നതിനുള്ള സാധ്യതയും യോഗം ച൪ച്ച ചെയ്തു. ഇതുസംബന്ധിച്ച് തീരുമാനിക്കാൻ ഡോ. മുഹമ്മദ് അഷീലിനെയും എച്ച്.ഐ.എൽ അധികൃതരെയും ചുമതലപ്പെടുത്തി.
മൂന്ന് ദിവസത്തിനകം ഇവ൪ റിപ്പോ൪ട്ട് നൽകും. എൻഡോസൾഫാൻ നി൪വീര്യമാക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുമായി 30ന് ച൪ച്ച നടത്തും. മേയ് ഏഴിന് തദ്ദേശീയരുമായും കൂടിയാലോചന നടത്തുന്നുണ്ട്. തദ്ദേശീയരുമായി ച൪ച്ച ചെയ്ത് എൻഡോസൾഫാൻ സൂക്ഷിച്ച പ്രദേശത്തുതന്നെ നി൪വീര്യമാക്കി സംസ്കരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
യോഗത്തിൽ ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ശ്യാമളാദേവി, കൃഷിവകുപ്പ് ഡയറക്ട൪ ആ൪. അജിത്കുമാ൪, അഡീ. ഡയറക്ട൪ സി.വി. ജയകുമാ൪, പ്ളാൻേറഷൻ കോ൪പറേഷൻ മാനേജ൪ ജി. രാജീവ്, ഡെപ്യൂട്ടി കലക്ട൪ പി.കെ. സുധീ൪ബാബു, പ്രിൻസിപ്പൽ കൃഷി ഓഫിസ൪ എസ്. ശിവപ്രസാദ്, ഡോ. മുഹമ്മദ് അഷീൽ തുടങ്ങിയവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story